ഇന്റർവ്യൂവിനു റെഡിയല്ലേ? ലാബ് ടെക്‌നിഷ്യൻ, ഐടി അസിസ്റ്റന്റ്, ഫുട്ബോൾ പരിശീലകൻ ഉൾപ്പെടെ ഒഴിവ്; പത്തുകഴിഞ്ഞവർക്കും അവസരം
ഒരു ജോലി കയ്യെത്തിപ്പിടിക്കാൻ ഇന്ന് കടമ്പകളേറെയാണ്. ആദ്യം എഴുത്തുപരീക്ഷ, ശേഷം ഇന്റർവ്യൂ, അതും കഴിഞ്ഞ് ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. എന്നാൽ ഇതൊന്നുമില്ലാതെ ഒരൊറ്റ ഇന്റർവ്യൂവിലൂടെ മികച്ചൊരു ജോലി കണ്ടെത്താൻ നിങ്ങൾക്ക് അവസരം കിട്ടിയാലോ? നല്ലൊരു തയാറെടുപ്പോടെ, അസ്സൽ സർട്ടിഫിക്കറ്റുകളുമായി പോന്നോളൂ, അവസരം

ഒരു ജോലി കയ്യെത്തിപ്പിടിക്കാൻ ഇന്ന് കടമ്പകളേറെയാണ്. ആദ്യം എഴുത്തുപരീക്ഷ, ശേഷം ഇന്റർവ്യൂ, അതും കഴിഞ്ഞ് ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. എന്നാൽ ഇതൊന്നുമില്ലാതെ ഒരൊറ്റ ഇന്റർവ്യൂവിലൂടെ മികച്ചൊരു ജോലി കണ്ടെത്താൻ നിങ്ങൾക്ക് അവസരം കിട്ടിയാലോ? നല്ലൊരു തയാറെടുപ്പോടെ, അസ്സൽ സർട്ടിഫിക്കറ്റുകളുമായി പോന്നോളൂ, അവസരം ഇവിടെയുണ്ട്. ഒഴിവുകളറിയാം:
ക്ലേവർക്കർ
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ക്ലേവർക്കർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 30 നു 10.30 ന്. യോഗ്യത: പത്താംക്ലാസ്, ടെറാകോട്ടയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ക്ലേമോഡലിങ്ങിലും 3 വർഷ പരിചയം. സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
ഇൻസ്ട്രക്ടർ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെജിടിഇ പ്രിന്റിങ് ടെക്നോളജി (പാർട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിൽ ഇൻസ്ട്രക്ടർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 30നു 10ന് കോളജിൽ. അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക.
ജൂനിയർ റിസർച് ഫെലോ
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു ഒഴിവ്. കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 30 ന്.
സീനിയർ റസിഡന്റ്
കൊല്ലം ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 30നു 11 ന്. www.gmckollam.edu.in
ഫുട്ബോൾ പരിശീലകൻ
എറണാകുളം തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലകന്റെ ഒഴിവ്. അഭിമുഖം ഒക്ടോബർ ഒന്നിനു 10ന്. 0484–2663048.
ലാബ് ടെക്‌നിഷ്യൻ
കോട്ടയം ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ ലാബ് ടെക്‌നിഷ്യന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 30നു 11.00 ന് ഏറ്റുമാനൂർ കെഎംസിഎച്ച്സി. കോൺഫറൻസ് ഹാളിൽ. യോഗ്യത: ഡിഎംഎൽടി/ബിഎസ്/ സിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0481-2535573.
ഓവര്‍സിയര്‍, ഐടി അസിസ്റ്റന്റ്
വയനാട് എടവക മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ കരാര്‍ നിയമനം.
തസ്തിക, യോഗ്യത:
∙അക്രഡിറ്റഡ് ഓവര്‍സിയര്‍: 3വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/ 2വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്.
∙അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്: ബികോം, പിജിഡിസിഎ.
അഭിമുഖം സെപ്റ്റംബര്‍ 30 ന് 11 ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0493–5240366.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
ഇടുക്കി
ഗവ. എൻജിനീയറിങ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. അഭിമുഖം സെപ്റ്റംബർ 20 നു 11 ന്. 0486–2232477. www.gecidukki.ac.in
വയനാട്
തലപ്പുഴ ഗവ. എൻജിനീയറിങ് കോളജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എംടെക്. അഭിമുഖം സെപ്റ്റംബര്‍ 30 നു 9.30ന്. 0493–5257321.
അധ്യാപക ഒഴിവ്
കോഴിക്കോട്
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 30നു 10.30ന്.
അഴിയൂർ ജിഎച്ച്എസ്എസിൽ എച്ച്എസ്എ ഗണിതം താൽക്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 30 നു 11 ന്.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y