അധ്യാപകർ, നഴ്‌സ്, അക്കൗണ്ടന്റ്, ആശാവര്‍ക്കർ… കാത്തിരിക്കുന്നത് മികച്ച അവസരങ്ങൾ, ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഉയർന്ന ശമ്പളത്തിലൊരു ജോലി ആരുടെയും സ്വപ്നമാണ്. എന്നാൽ ഏറെ പരിശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലിയിലേക്കെത്താൻ സാധിച്ചില്ലെങ്കിലോ? അതിനേക്കാൾ നിരാശ വേറെയില്ല! എന്നാൽ വരുന്ന അവസരങ്ങൾ നിങ്ങളിലേക്കെത്താതെ പോകുന്നത് അതിനൊരു കാരണമല്ലേ? എങ്കിൽ ഈ അവസരം പാഴാക്കേണ്ട.. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഉടനെ
ഉയർന്ന ശമ്പളത്തിലൊരു ജോലി ആരുടെയും സ്വപ്നമാണ്. എന്നാൽ ഏറെ പരിശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലിയിലേക്കെത്താൻ സാധിച്ചില്ലെങ്കിലോ? അതിനേക്കാൾ നിരാശ വേറെയില്ല! എന്നാൽ വരുന്ന അവസരങ്ങൾ നിങ്ങളിലേക്കെത്താതെ പോകുന്നത് അതിനൊരു കാരണമല്ലേ? എങ്കിൽ ഈ അവസരം പാഴാക്കേണ്ട.. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഉടനെ
ഉയർന്ന ശമ്പളത്തിലൊരു ജോലി ആരുടെയും സ്വപ്നമാണ്. എന്നാൽ ഏറെ പരിശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലിയിലേക്കെത്താൻ സാധിച്ചില്ലെങ്കിലോ? അതിനേക്കാൾ നിരാശ വേറെയില്ല! എന്നാൽ വരുന്ന അവസരങ്ങൾ നിങ്ങളിലേക്കെത്താതെ പോകുന്നത് അതിനൊരു കാരണമല്ലേ? എങ്കിൽ ഈ അവസരം പാഴാക്കേണ്ട.. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഉടനെ
ഉയർന്ന ശമ്പളത്തിലൊരു ജോലി ആരുടെയും സ്വപ്നമാണ്. എന്നാൽ ഏറെ പരിശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലിയിലേക്കെത്താൻ സാധിച്ചില്ലെങ്കിലോ? അതിനേക്കാൾ നിരാശ വേറെയില്ല! എന്നാൽ വരുന്ന അവസരങ്ങൾ നിങ്ങളിലേക്കെത്താതെ പോകുന്നത് അതിനൊരു കാരണമല്ലേ? എങ്കിൽ ഈ അവസരം പാഴാക്കേണ്ട.. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഉടനെ തന്നെ അപേക്ഷിക്കൂ..
ഒഴിവുകളും, തസ്തികകളും:
അധ്യാപക ഒഴിവ്
മലപ്പുറം കോക്കൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് തസ്തികയിൽ അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിഎഡ്, കെ-ടെറ്റ്. അഭിമുഖം ഒക്ടോബര്‍ 9നു 10.30 ന് ഓഫിസില്‍. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഹാജരാവുക. 99958 20080.
വൈഎംസിഎ
കോളജ്
ആലുവ കീഴ്മാട് വൈഎംസിഎ കോളജിൽ ഇംഗ്ലിഷ് പാർട്ട് ടൈം അധ്യാപക ഒഴിവ്. 86062 35800. ഇമെയിൽ: ymcacollegealuva@gmail.com
ഗവ. ഗേൾസ് യുപി
എറണാകുളം ഗവ. ഗേൾസ് യുപി സ്കൂളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഒഴിവ്. അഭിമുഖം ഒക്ടോബർ 8നു 11ന്.
ഇൻസ്ട്രക്ടർ
തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്. യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ. അഭിമുഖം ഒക്ടോബർ 10നു 10ന് കോളജിൽ.
∙തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ഒഴിവ്. അഭിമുഖം ഒക്ടോബർ 9നു 10.30 ന്. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എംഎംടിഎം ട്രേഡിലെ എൻടിസി, 3വർഷ പരിചയം/എംഎംടിഎം ട്രേഡിലെ എൻഎസി, ഒരു വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0470–2622391.
സ്റ്റാഫ് നഴ്‌സ്
തിരുവനന്തപുരം പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 11 നു 11 ന്. യോഗ്യത: ജനറൽ നഴ്‌സിങ്/ ബിഎസ്‌സി നഴ്‌സിങ്. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റജിസ്‌ട്രേഷൻ, ഒരു വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0471–2276169.
അക്കൗണ്ടന്റ്, ഓവർസീയർ
വയനാട് കേണിച്ചിറ പൂതാടി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക്ഷൻ ഓഫിസിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. അഭിമുഖം ഒക്ടോബർ 9ന്. 0493–6211522.
നഴ്‌സ്
വയനാട് വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് ഒഴിവിൽ താല്‍ക്കാലിക നിയമനം. അഭിമുഖം ഒക്ടോബര്‍ 9 നു 11.45 ന്. അസ്സല്‍ സർട്ടിഫിക്കറ്റുകൾ, പകര്‍പ്പ് സഹിതം ഹാജരാവുക.
ആശാവര്‍ക്കർ
വയനാട് വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 11-ാം വാര്‍ഡില്‍ ആശാവര്‍ക്കർ നിയമനം. യോഗ്യത: പത്താം ക്ലാസ്. പ്രായം: 25-45. അഭിമുഖം ഒക്ടോബര്‍ 9 നു 10 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി ഹാജരാവുക. 0493–5266586.
ലാബ് അസിസ്റ്റന്റ്
കോട്ടയം ഫിഷറീസ് വകുപ്പിന്റെ പളളം ഗവ. മോഡൽ ഫിഷ് ഫാമിലെ അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: മൈക്രോബയോളജി/ബയോടെക്‌നോളജി ബിഎഫ്എസ്‌സി ബിരുദം. അപേക്ഷ ഒക്‌ടോബർ 11 നകം തപാൽ മുഖേനയോ നേരിട്ടോ ലഭിക്കണം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസ്, രേവതി, കാരാപ്പുഴ, കോട്ടയം വെസ്റ്റ്. പി.ഒ–686 003.
ഫാർമസിസ്റ്റ്
കോട്ടയം
കാണക്കാരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: അംഗീകൃത ഡിഫാം/ബിഫാം, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 9നു 11 ന് ഹാജരാവുക. 90749 64986.
ഇടുക്കി
∙പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: ഡിഫാം/ ബിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രായപരിധി: 40. ശമ്പളം; 22,000. അഭിമുഖം ഒക്ടോബർ 14 ന് രാവിലെ 11 ന്. അസ്സൽ സർട്ടിഫിക്കറ്റ്, അപേക്ഷ സഹിതം ഹാജരാവുക.
0486-8232285.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y