ടൂറിസം വകുപ്പിൽ ട്രെയിനി, കൊച്ചി മെട്രോയിൽ മാനേജർ, മറ്റു ഒഴിവുകളും; പ്ലസ് ടു, ബിരുദ യോഗ്യതക്കാർക്ക് അവസരവർഷം
യോഗ്യത പ്ലസ്ടുവോ ബിരുദമോ ആകട്ടെ, ജോലി ഇതാ റെഡിയാണ്! ടൂറിസം വകുപ്പ്, കൊച്ചി മെട്രോ തുടങ്ങി മികച്ച തൊഴിലിടങ്ങളിൽ തന്നെ നിങ്ങൾക്കു ഉദ്യോഗസ്ഥരാകാം. ഇവയ്ക്കു പുറമേ ഒാഫിസർ, ഡമോൺസ്ട്രേറ്റർ ഒഴിവുകളിലേക്കും നിങ്ങൾക്ക് അപേക്ഷിക്കാം. ഒഴിവുകൾ; വിഎഫ്പിസികെ: ഒാഫിസർ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ

യോഗ്യത പ്ലസ്ടുവോ ബിരുദമോ ആകട്ടെ, ജോലി ഇതാ റെഡിയാണ്! ടൂറിസം വകുപ്പ്, കൊച്ചി മെട്രോ തുടങ്ങി മികച്ച തൊഴിലിടങ്ങളിൽ തന്നെ നിങ്ങൾക്കു ഉദ്യോഗസ്ഥരാകാം. ഇവയ്ക്കു പുറമേ ഒാഫിസർ, ഡമോൺസ്ട്രേറ്റർ ഒഴിവുകളിലേക്കും നിങ്ങൾക്ക് അപേക്ഷിക്കാം. ഒഴിവുകൾ;
വിഎഫ്പിസികെ: ഒാഫിസർ
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയ്ക്കു കീഴിൽ തിരുവനന്തപുരത്ത് ലെയ്സൺ ഒാഫിസറുടെ കരാർ നിയമനം. ബിരുദവും പബ്ലിക് റിലേഷൻസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും സർക്കാർ/ അർധ സർക്കാർ സ്ഥാപനത്തിൽ ജോലി പരിചയവും അഭികാമ്യം. ശമ്പളം: 18,000. ഒക്ടോബർ 8 വരെ അപേക്ഷിക്കാം. www.vfpck.org
ടൂറിസം വകുപ്പ്: ട്രെയിനി
ടൂറിസം വകുപ്പിനു കീഴിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുകളിൽ ട്രെയിനി ആകാൻ അവസരം. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 8 വരെ അപേക്ഷിക്കാം.
∙ യോഗ്യത: ടൂറിസത്തിൽ ബിരുദം/ പിജി അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ടൂറിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും.
∙ പ്രായം: 30 ൽ താഴെ.
∙ സ്റ്റൈപൻഡ്: 15,000. www.keralatourism.org
കൊച്ചി മെട്രോ: അസി. മാനേജർ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (കെഎംആർഎൽ) അവസരം. അസിസ്റ്റന്റ് മാനേജർ (പബ്ലിക് റിലേഷൻസ്) തസ്തികയിലെ ഒഴിവിലേക്കു റഗുലർ നിയമനത്തിനും
സേഫ്റ്റി വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ/ മാനേജർ തസ്തികയിലേക്കു കരാർ നിയമനത്തിനും അപേക്ഷിക്കാം. രണ്ടു തസ്തികയിലും ഒരൊഴിവ് വീതം. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ. www.kochimetro.org
റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്: ഡമോൺസ്ട്രേറ്റർ
കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിൽ (RRII) റബർ ടാപ്പിങ് ഡമോൺസ്ട്രേറ്റർ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഒക്ടോബർ 8 ന്.
∙യോഗ്യത: പ്ലസ് ടു/ വിഎച്ച്എസ്ഇ ജയം, എൻഐആർടി നൽകുന്ന ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നിഷ്യൻ സർട്ടിഫിക്കറ്റ്.
∙പ്രായപരിധി: 40.
∙ശമ്പളം: 15,000.