എംജി, കാലിക്കറ്റ്, കൊച്ചി സർവകലാശാലകളിൽ അവസരം; ടെക്നിക്കൽ/റിസർച് അസിസ്റ്റന്റ്, സൂപ്രണ്ട് ഉൾപ്പെടെ ഒഴിവ്
കാലിക്കറ്റ്, കൊച്ചി, എംജി സർവകലാശാലകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം. കാലിക്കറ്റ് കാലിക്കറ്റ് സർവകലാശാലയുടെ മലപ്പുറം മഞ്ചേരി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഉറുദു അസിസ്റ്റന്റ് പ്രഫസറുടെ കരാർ നിയമനം. യോഗ്യത: 55% മാർക്കോടെ ഉറുദു പിജി, 55% മാർക്കോടെ എംഎഡ്.,

കാലിക്കറ്റ്, കൊച്ചി, എംജി സർവകലാശാലകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം.
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലയുടെ മലപ്പുറം മഞ്ചേരി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഉറുദു അസിസ്റ്റന്റ് പ്രഫസറുടെ കരാർ നിയമനം. യോഗ്യത: 55% മാർക്കോടെ ഉറുദു പിജി, 55% മാർക്കോടെ എംഎഡ്., നെറ്റ്/പിഎച്ച്ഡി. പ്രായപരിധി: 64. ഒക്ടോബർ 14 വരെ അപേക്ഷിക്കാം. www.uoc.ac.in
എംജി
എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ അനലിറ്റിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രിയിൽ പിജി. പ്രായപരിധി: 36.
∙എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ റിസർച് പ്രോജക്ടിൽ റിസർച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. പ്രോജക്ട് കാലാവധി 2 വർഷം. ഒക്ടോബർ 16 വരെ അപേക്ഷിക്കാം. www.mgu.ac.in
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഒാഫ് എൻജിനീയറിങ്ങിൽ വർക്‌ഷോപ്പ് സൂപ്രണ്ടിന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഒാൺലൈനായി ഒക്ടോബർ 26 വരെ അപേക്ഷിക്കാം.
∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിസിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ 3 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 2 വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ നവംബർ 4 വരെ. www.cusat.ac.in
കുഫോസ്
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ 4 ഒഴിവ്. യങ് പ്രഫഷനൽ I (1), പ്രോജക്ട് അസിസ്റ്റന്റ് (3) തസ്തികകളിലാണ് അവസരം. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. www.kufos.ac.in
ഡിജിറ്റൽ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ഒാവർസിയർ–ഇലക്ട്രിക്കൽ തസ്തികയിൽ ഒരു ഒഴിവ്. 6 മാസ കരാർ നിയമനം. ഒരു വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈനായി ഒക്ടോബർ 13 വരെ അപേക്ഷിക്കാം. www.duk.ac.in