ശ്രീചിത്രയിലും മലബാർ കാൻസർ സെന്ററിലും അറ്റൻഡന്റ്, അസിസ്റ്റന്റ് ഉൾപ്പെടെ ഒഴിവ്; അഭിമുഖം നാളെ മുതൽ
Mail This Article
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ നവംബർ 27 ന്.
∙ശ്രീചിത്രയിൽ പ്രോജക്ട് അറ്റൻഡന്റ്, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ റിസർച് ഫെലോ തസ്തികകളിൽ ഒാരോ ഒഴിവു വീതം. താൽക്കാലിക നിയമനം. ഡിസംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ശ്രീചിത്രയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ലാബ്) തസ്തികയിൽ താൽക്കാലിക നിയമനം. എസ്ടി വിഭാഗത്തിൽ 2 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ.
∙ശ്രീചിത്രയിൽ സൈക്കോളജിസ്റ്റ് തസ്തികയിലും അവസരം. ഒരൊഴിവിൽ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 3 ന്. www.sctimst.ac.in
മലബാർ കാൻസർ
സെന്റർ: 18 ഒഴിവ്
തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ- പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ താൽക്കാലിക നിയമനം. ടെക്നിഷ്യൻ- ന്യൂക്ലിയർ മെഡിസിൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ടെക്നിഷ്യൻ–ബയോകെമിസ്ട്രി, റസിഡന്റ് ഫാർമസിസ്റ്റ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ്, വിജിലൻസ് ഒാഫിസർ തസ്തികകളിലായി 17 ഒഴിവ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ അസിസ്റ്റന്റ് ലക്ചററുടെ ഒരൊഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 28 ന്. യോഗ്യത ഉൾപ്പെടെ വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in സന്ദർശിക്കുക.