ജോലി തേടുന്നവർക്ക് കൈനിറയെ അവസരം. ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, കൗണ്‍സിലര്‍, ഹോസ്റ്റല്‍ വാര്‍ഡൻ, നഴ്സ് ഉൾപ്പെടെ തസ്തികകളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കൂ. ഡ്രൈവര്‍ കം അറ്റന്‍ഡന്റ് മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ മലപ്പുറം നിലമ്പൂര്‍ ബ്ലോക്കിൽ ഡ്രൈവര്‍ കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി തേടുന്നവർക്ക് കൈനിറയെ അവസരം. ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, കൗണ്‍സിലര്‍, ഹോസ്റ്റല്‍ വാര്‍ഡൻ, നഴ്സ് ഉൾപ്പെടെ തസ്തികകളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കൂ.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്

ADVERTISEMENT

മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ മലപ്പുറം നിലമ്പൂര്‍ ബ്ലോക്കിൽ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം, എല്‍എംവി ലൈസന്‍സ്. അഭിമുഖം ഡിസംബർ 3 നു 10.30 ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍. 0483–2734917.

ടാലി പഴ്സനേൽ

കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിന്റെ (KERAFED) തിരുവനന്തപുരം ആനയറ റീജനൽ ഒാഫിസിൽ ടാലി പഴ്സനേൽ ഒഴിവ്. ദിവസ വേതന താൽക്കാലി നിയമനം. നവംബർ 30 വരെ അപേക്ഷിക്കാം. യോഗ്യത: ടാലി സോഫ്റ്റ്‌വെയർ സർട്ടിഫിക്കറ്റ്. www.kerafed.com

വനിതാ ഫാമിലി കൗണ്‍സിലര്‍

ADVERTISEMENT

കാസര്‍കോട് ഡിസിആര്‍സിയിൽ താല്‍ക്കാലിക വനിതാ ഫാമിലി കൗണ്‍സിലറുടെ ഒഴിവ്. യോഗ്യത: സോഷ്യല്‍ വർക്കിൽ പിജി/എംഎസ്‌സി സൈക്കോളജി ഫാമിലി കൗണ്‍സിലിങ്, 2വര്‍ഷ ജോലിപരിചയം. അസ്സല്‍ സർട്ടിഫിക്കറ്റുകളും ശരിപകര്‍പ്പും സഹിതം നവംബര്‍ 29 നു 11 ന് കാസര്‍കോട് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ഓഫിസില്‍ ഹാജരാവുക.

ഹോസ്റ്റല്‍ വാര്‍ഡൻ

വയനാട് കല്‍പ്പറ്റ ഗവ ഐടിഐ വനിതാ ഹോസ്റ്റലില്‍ വാര്‍ഡൻ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 30 നു 11ന് ഐടിഐയില്‍. 0493–6205519.

സ്റ്റാഫ് നഴ്‌സ്

ADVERTISEMENT

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ താൽക്കാലിക നിയമനം. അസ്സല്‍ സർട്ടിഫിക്കറ്റ്, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം നവംബര്‍ 29 നു 10 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ ഹാജരാവുക. 0493–6256229.

ആയുഷ് മിഷൻ: അക്കൗണ്ട്സ് ട്രെയിനി,

യോഗ ഡെമോൺസ്ട്രേറ്റർ

തിരുവനന്തപുരം

തിരുവനന്തപുരം നാഷനൽ ആയുഷ് മിഷനിൽ അക്കൗണ്ട്സ് ട്രെയിനിയുടെ 2 ഒഴിവ്. നവംബർ 28 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബികോം വിത് ടാലി. ∙പ്രായപരിധി: 40. ∙ശമ്പളം: 15,000.

കോട്ടയം

നാഷനൽ ആയുഷ് മിഷനു കീഴിൽ പത്തനംതിട്ടയിൽ യോഗ ഡെമോൺസ്ട്രേറ്ററുടെ കരാർ നിയമനം. നവംബർ 30 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎൻവൈഎസ്/ എംഎസ്‌സി യോഗ/എംഫിൽ യോഗ/പിജി ഡിപ്ലോമ ഇൻ യോഗ. ∙പ്രായപരിധി: 40.

www.nam.kerala.gov.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Job Opportunity