ക്ലാർക്ക്, നഴ്സ്, വാർഡൻ ഉൾപ്പെടെ അവസരം; വമ്പൻ കമ്പനികളിലെ ഒഴിവുമായി 'ജോലിയിലേക്കൊരു ജാലകം' 30 ന്… അവസരം പാഴാക്കല്ലേ
ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കൈനിറയെ അവസരങ്ങൾ. വനിതാ ഗാർഡ്, ക്ലാർക്ക്, നഴ്സ്, സ്വീപ്പർ, ഡ്രൈവർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 വമ്പൻ കമ്പനികളിലെ ഒഴിവിലേക്കു നടത്തുന്ന തൊഴിൽമേളയിൽ 18 വയസ് തികഞ്ഞ ആർക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക.

∙തസ്തികകളും യോഗ്യതകളുമറിയാം;
വനിതാ ഗാർഡ്
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ എസ്‌സി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിൽ വനിതാ ഗാർഡ് ഒഴിവ്. പ്രായം: 40–50. യോഗ്യത: പത്താം ക്ലാസ് ജയം. അപേക്ഷ ഡിസംബര്‍ 10 നകം തപാല്‍/ഇ–മെയിൽ (bdoeda@gmail.com) മുഖേന ലഭിക്കണം. വിലാസം: സെക്രട്ടറി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കുസുമഗിരി പി.ഒ., കാക്കനാട്. എറണാകുളം-682 030.
ക്ലാർക്ക്
ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ ഒാഫിസിൽ ക്ലാർക്ക് ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലിഷ് കംപ്യൂട്ടർ ടൈപ്പിങ് അറിവ്. പ്രായപരിധി: 35. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 21,175. അപേക്ഷ നവംബർ 30 നകം ഇ–മെയിൽ (eemalampuzhadivision@gmail.com) ചെയ്യുക.
നഴ്സ്
ആലപ്പുഴ ഗവ. റ്റിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാതോരം പദ്ധതിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്. ദിവസവേതന നിയമനം. ശമ്പളം പ്രതിദിനം: 850 രൂപ. അഭിമുഖം ഡിസംബർ 5നു 11ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. പ്രായപരിധി: 40. യോഗ്യത: ജെപിഎച്ച്എൻ- കേരള നഴ്സസ് അൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ. ആധാർ കാർഡ്, യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
വാർഡൻ
വയനാട് കൽപറ്റ ഗവ. ഐടിഐ വനിതാ ഹോസ്റ്റലിൽ വാർഡൻ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബർ 30നു 11ന്. 0493–6205519.
ലാബ് ടെക്‌നിഷ്യൻ
വയനാട് കൽപറ്റ നാഷനൽ ആയുഷ് മിഷൻ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനം. അഭിമുഖം ഡിസംബർ 3ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ. യോഗ്യത: ബിഎസ്‌സി എംഎൽടി/ഡിഎംഎൽടി. പ്രായപരിധി: 40. 88480 02947.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
വയനാട് കൽപറ്റ ഗവ. ഐടിഐയിൽ ബേക്കർ ആൻഡ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം നവംബർ30ന് 2ന്. ഈഴവ, തിയ, ബില്ലവ വിഭാഗക്കാർക്കാണ് അവസരം. 0493–6205515.
അധ്യാപകർ
വയനാട് കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 30 നു 11ന്. നെറ്റ്/പിഎച്ച്ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
പാർട് ടൈം സ്വീപ്പർ
വയനാട് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കൊറ്റിയോട്ടുകുന്ന് ഹോമിയോപ്പതി ഹെൽത്ത് സെന്ററിൽ പാർട് ടൈം സ്വീപ്പർ, അറ്റൻഡർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ 6ന് 2.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസിൽ. 0493–6205949.
വാൻ ഡ്രൈവർ
കാസർകോട് തളങ്കര ഗവ. മുസ്‍ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ വാൻ ഡ്രൈവറുടെ ഒഴിവ്. അഭിമുഖം നവംബർ 10നു സ്കൂളിൽ. 90487 19091.
തൊഴിൽമേള
എറണാകുളം കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തും ഇന്ദിരാഗാന്ധി കോളജും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി നടത്തുന്ന തൊഴിൽമേള 'ജോലിയിലേക്കൊരു ജാലകം' നവംബർ30ന്. ഇന്ദിരാഗാന്ധി കോളജിൽ നടത്തുന്ന മേളയിൽ50 പ്രമുഖ കമ്പനികൾ പങ്കെടുക്കും. 18 വയസ്സിനു മുകളിലുള്ളവർക്കു റജിസ്റ്റർ ചെയ്യാം. സ്പോട് റജിസ്ട്രേഷനുമുണ്ട്. റജിസ്ട്രേഷൻ: www.empekm.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..