നോളജ് ഇക്കോണമി മിഷൻ മുഖേന 14,049 അവസരം; വിദേശരാജ്യങ്ങളിലും ഉറപ്പിക്കാം മികച്ച ജോലി
Mail This Article
കേരള നോളജ് ഇക്കോണമി മിഷൻ മുഖേന 14,049 തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജപ്പാൻ, ജർമനി രാജ്യങ്ങളിലും മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും അവസരമുണ്ട്.
∙ഒഴിവുള്ള മേഖലകൾ: സാങ്കേതികം, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സര്‍വീസസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്.
∙തസ്തികകൾ: ഡപ്യൂട്ടി ജനറൽ മാനേജർ, അക്കാദമിക് കൗൺസലർ, ഫാഷൻ ഡിസൈനർ, ഓഡിറ്റർ, ബ്രാഞ്ച് മാനേജര്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, എച്ച്ആർ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് മാനേജര്‍, അസോഷ്യേറ്റ് എൻജിനീയർ, റിലേഷൻഷിപ് മാനേജര്‍, ഷെഫ്, ജർമൻ ലാംഗ്വേജ് എക്സ്പെർട്ട്, കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ തുടങ്ങി ഏകദേശം 538 തസ്തികകളിൽ.
കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോര്‍ട്ടലായ ഡിഡബ്ല്യുഎംഎസില്‍ റജിസ്റ്റര്‍ ചെയ്ത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം. അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾക്ക്: 87146 11479, https://knowledgemission.kerala.gov.in/
വിദേശത്തെ പ്രധാന ഒഴിവുകൾ (തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം):
∙ജപ്പാനിൽ കെയർ ഗിവർ (250): എഎൻഎം/ജിഎൻഎം/ബിഎസ്‌സി നഴ്സിങ്; 20-27; 92,521-1,19,733 (സ്ത്രീകൾക്ക് അപേക്ഷിക്കാം, 9 മാസത്തെ ജാപ്പനീസ് ഭാഷാപഠനം നിർബന്ധം).
∙ജർമനിയിൽ അസിസ്റ്റന്റ് നഴ്സ് (250): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം; 40; 2,31,366-3,02,555 (ബി2 ലെവൽ ജർമൻ ഭാഷാ പരിശീലനം നിർബന്ധം).
∙ജപ്പാനിൽ സെമി കണ്ടക്ടർ എൻജിനീയർ (30): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കൽ/മെറ്റീരിയൽ എൻജിനീയറിങ് ബിരുദം; 35; 1,15,948 (എൻ4 ജാപ്പനീസ് ഭാഷാ പഠനം നിർബന്ധം).
∙ജപ്പാനിൽ ഓട്ടമോട്ടീവ് ടെക്നിഷ്യൻ (25): മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം; 30; 1,11,800 രൂപ (പുരുഷന്മാർക്കാണ് അവസരം, എൻ5 ലെവൽ ജാപ്പനീസ് ഭാഷാ പരിശീലനം നിർബന്ധം).
∙ജപ്പാനിൽ ഓട്ടമോട്ടീവ് സർവീസ് ആൻഡ് കസ്റ്റമർ സപ്പോർട്ട് അസോഷ്യേറ്റ് (20): മെക്കാനിക്കൽ എൻജിനീയറിങ്; 30; 1,00,000 (എൻ5 ലെവൽ ജാപ്പനീസ് ഭാഷാ പരിശീലനം നിർബന്ധം).