കേസ് വര്‍ക്കര്‍, അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ… ഒട്ടേറെ ഒഴിവ്; പത്തുമുതൽ യോഗ്യതക്കാർക്ക് അവസരമൊരുക്കി 'പ്രയുക്തി' തൊഴിൽമേള
ജോലിയൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്തോ? എന്നാൽ ഇതാ അവസരങ്ങൾ! കേസ് വര്‍ക്കര്‍, അപ്രന്റിസ്, പ്രോജക്ട് എൻജിനീയർ, അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ തുടങ്ങി ഒട്ടേറെ ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും, യോഗ്യതകളും; തൊഴില്‍മേള ആലുവ

ജോലിയൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്തോ? എന്നാൽ ഇതാ അവസരങ്ങൾ! കേസ് വര്‍ക്കര്‍, അപ്രന്റിസ്, പ്രോജക്ട് എൻജിനീയർ, അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ തുടങ്ങി ഒട്ടേറെ ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
തസ്തികകളും, യോഗ്യതകളും;
തൊഴില്‍മേള
ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്റര്‍ മുഖേന 'പ്രയുക്തി മിനി' തൊഴിൽമേള ഡിസംബര്‍ 7 ന്. തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്‌കൂളില്‍ നടത്തുന്ന മേളയിൽ പത്താംക്ലാസ്, പ്ലസ്ടു, ഐടിഐ, ബിരുദം, ഡിപ്ലോമ, ബിടെക്്, എംബിഎ യോഗ്യതക്കാർക്കാണ് അവസരം. പ്രായം: 25–50.
കേസ് വര്‍ക്കര്‍
മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് കീഴില്‍ പടിഞ്ഞാറ്റുമുറി എംഎഎഫ്എം ചാരിറ്റബിള്‍ ട്രസ്റ്റ് (NGO) നടത്തുന്ന കാവല്‍ പ്ലസ് പദ്ധതിയിൽ കേസ് വര്‍ക്കര്‍ ഒഴിവ്. യോഗ്യത: എംഎസ്ഡബ്ല്യു, ഒരു വര്‍ഷ ജോലിപരിചയം.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 7നകം അപേക്ഷിക്കുക (fazfaripro@gmail.com). 88912 40391.
അപ്രന്റിസ്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയ്നിങ്ങിൽ (നിഫാറ്റ്) ഫിഷ് പ്രോസസിങ്, സിവിൽ, ഇലക്ട്രിക്കൽ, ലാബ് ടെക്നിഷ്യൻ, റഫ്രിജറേഷൻ വിഭാഗങ്ങളിൽ അപ്രന്റിസ് ഒഴിവ്. യോഗ്യത: വിഎച്ച്എസ്ഇ/ഐടിഐ. അഭിമുഖം ഡിസംബർ 9നു 10നു കളമശേരി ഗവ. ഐടിഐയിൽ. 98959 50024.
പ്രോജക്ട് എൻജിനീയർ
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനിൽ പ്രോജക്ട് എൻജിനീയറുടെ കരാർ ഒഴിവ്. ഡിസംബർ 18നകം അപേക്ഷിക്കണം. വിലാസം: മാനേജിങ് ഡയറക്ടർ, കെപിഎച്ച്സിസി, സിഎസ്എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം– 695 033. 0471–2302204, www.kphccltd.kerala.gov.in
സയന്റിസ്റ്റ്
എറണാകുളം ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വകുപ്പിനു കീഴിലെ വിആർഡിഎല്ലിൽ സയന്റിസ്റ്റ് ബി (മെഡിക്കൽ ആൻഡ് നോൺ മെഡിക്കൽ) ഒഴിവ്. കരാർ നിയമനം. യോഗ്യത: എംസി /ഐഡിസിഐ/ വിസിഐ അംഗീകരിച്ച എംബിബിഎസ്/ ബിഡിഎസ്/ ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദം. അഭിമുഖം ഡിസംബർ 12 നു 11 ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ.
അസിസ്റ്റന്റ്
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 8 വരെ അപേക്ഷിക്കാം.
∙യോഗ്യത: സിവിൽ എൻജി./എൻവയൺമെന്റൽ എൻജി./വാട്ടർ റിസോഴ്സസ്/ ജിയോഇൻഫർമാറ്റിക്സ് എൻജി./അനുബന്ധ വിഭാഗത്തിൽ ബിരുദം/ പിജി. പ്രായപരിധി: 31. ശമ്പളം: 20,000. www.iitpkd.ac.in
റിസർച് ഫെലോ
ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് (എൻജിനീയറിങ്), ജൂനിയർ റിസർച് ഫെലോ, സീനിയർ പ്രോജക്ട് എൻജിനീയർ തസ്തികകളിലായി ഒാരോ ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.
കണ്ടന്റ് എഡിറ്റർ
തിരുവനന്തപുരം നാഷനൽ ആയുഷ് മിഷനിൽ കണ്ടന്റ് എഡിറ്ററുടെ ഒരൊഴിവ്. കരാർ നിയമനം. ഡിസംബർ 9 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിഎഎംഎസ്, കേരള മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കണ്ടന്റ് ക്രിയേഷൻ.
∙പ്രായപരിധി: 40.
∙ശമ്പളം: 40,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..