ഡ്രൈവര്‍, ലാബ് ടെക്‌നിഷ്യൻ, മൾട്ടി പർപ്പസ് വർക്കർ… സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങൾ
Mail This Article
യോഗ്യതയുണ്ട്, അവസരങ്ങളില്ലെന്നാണോ? ഇതാ, പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് കൈനിറയെ അവസരം. ഡ്രൈവര്‍, ലാബ് ടെക്‌നിഷ്യൻ, മൾട്ടി പർപ്പസ് വർക്കർ ഉൾപ്പെടെ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം.
ഡ്രൈവര്‍
കാസർകോട് കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്‌കൂളിൽ താല്‍ക്കാലിക ഡ്രൈവര്‍ നിയമനം. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 94960 49725.
∙കാസർകോട് കേപ്പിന്റ ചീമേനിയിലെ തൃക്കരിപ്പൂര്‍ എൻജിനീയറിങ് കോളജില്‍ ഡ്രൈവർ ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്, 10 വര്‍ഷ ജോലി പരിചയം. പ്രായപരിധി: 50. അഭിമുഖം ഡിസംബര്‍ 11 നു 11 ന് കോളജില്‍. 994735 0156.
ലാബ് ടെക്‌നിഷ്യൻ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. താല്‍ക്കാലിക നിയമനം. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-36. അഭിമുഖം ഡിസംബര്‍ 10 ന് 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
∙കോട്ടയം മണർകാട് സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ ഒഴിവ്. താൽക്കാലിക നിയമനം. അപേക്ഷ ഡിസംബർ 15 നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ട് ലഭിക്കണം. 0481–2371187.
എച്ച്എസ്എസ്ടി
കാസർകോട് ചെറുവത്തൂര്‍ ജിഎഫ്എച്ച്എസ്എസില്‍ പ്ലസ്ടു വിഭാഗത്തില്‍ എച്ച്എസ്എസ്ടി സുവോളജി (ജൂനിയര്‍) ഒഴിവ്. യോഗ്യത: സുവോളജിയില്‍ പിജി, ബിഎഡ്, സെറ്റ്. അഭിമുഖം ഡിസംബര്‍ 9ന് 11ന്. അസ്സല്‍സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 94464 32642.
മൾട്ടി പർപ്പസ് വർക്കർ
കണ്ണൂർ നാഷനൽ ആയുഷ് മിഷൻ വഴി കണ്ണാടിപ്പറമ്പ ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് വർക്കറുടെ കരാർ നിയമനം. പ്രായം; 40 നു താഴെ. യോഗ്യത: ജിഎൻഎം/ ബിഎസ് സി നഴ്സിങ്. അഭിമുഖം ഡിസംബർ 12 നു 10.30 ന്. 94951 75257, 0497–2796111.
ഡോക്ടർ/ഡെർമറ്റോളജിസ്റ്റ്
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിനു കീഴിൽ പാറശാലയിൽ ഒാതറൈസ്ഡ് മെഡിക്കൽ ഒാഫിസർ, പള്ളിത്തുറയിലെ കോളനി ഹെൽത്ത് സെന്ററിൽ കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് അവസരം. കരാർ നിയമനം. ഡിസംബർ 9 വരെ അപേക്ഷിക്കാം. www.vssc.gov.in
സയന്റിസ്റ്റ്
എറണാകുളം കളമശേരി ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ സയന്റിസ്റ്റ് ബി (മെഡിക്കൽ ആൻഡ് നോൺ മെഡിക്കൽ) ഒഴിവ്. അഭിമുഖം ഡിസംബർ 12ന് 11ന്. 0484–2754443.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..