973 ഒഴിവുകളിൽ തൊഴിൽമേള, കോടതികളിൽ അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് ഉൾപ്പെടെ നിരവധി അവസരങ്ങൾ; പത്തു മുതൽ യോഗ്യതക്കാർക്ക് ഉടൻ ജോലി
Mail This Article
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, കംപ്യൂട്ടർ അസിസ്റ്റന്റ്, വൊളന്റിയർ... ജോലിയ്ക്കായി പരിശ്രമിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങൾ. ഒപ്പം 973 ഒഴിവുകളുമായി തൊഴിൽമേളയും കൂടാതെ അധ്യാപക ഒഴിവുകളും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. താൽക്കാലിക നിയമനമാണ്.
തൊഴിൽമേള
എറണാകുളം മൂവാറ്റുപുഴ ടൗൺ എംപ്ലോയീസ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ 973 ഒഴിവുകളിൽ തൊഴിൽമേള ഡിസംബർ 13 ന്. പ്രായപരിധി: 18-45. പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ രാവിലെ 10 നു നടത്തുന്ന മേളയിൽ ബയോഡേറ്റയുമായി ഹാജരാവുക.
ക്യാംപ് അസിസ്റ്റന്റ്
കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിലെ എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മുല്യനിര്‍ണയ ക്യാംപിൽ 2 ക്യാംപ് അസിസ്റ്റന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബര്‍ 13 നു 10.30 ന്. യോഗ്യത: ബിരുദം/3വര്‍ഷ ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം. 0495-2383220.
ഫാര്‍മസിസ്റ്റ്
മലപ്പുറം സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം. യോഗ്യത: എന്‍സിപി/സിസിപി. അഭിമുഖം ഡിസംബര്‍ 16നു 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകളുമായി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസില്‍ ഹാജരാവുക.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
നാഷനല്‍ ആയുഷ് മിഷന്‍ ഇടുക്കി ജില്ലയിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 17 നു 10 ന് തൊടുപുഴ നാഷനല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫിസില്‍. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഹാജരാവുക. യോഗ്യത: എഎൻഎം, എംഎസ് ഓഫിസ്. ശമ്പളം: 13,500. പ്രായപരിധി 40. 94955 78090, 81138 13340.
ഓവര്‍സിയര്‍, അക്കൗണ്ടന്റ്
വയനാട് അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്. താത്ക്കാലിക നിയമനം. അഭിമുഖം ഡിസംബര്‍ 12 ന് പഞ്ചായത്ത് ഓഫിസില്‍. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0493–6260423.
കംപ്യൂട്ടർ അസിസ്റ്റന്റ്
വയനാട് കൽപറ്റ സിവിൽ ജുഡീഷ്യൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ അതിവേഗ കോടതികളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്/ എൽഡി ടൈപ്പിസ്റ്റ് നിയമനം. നീതിന്യായ വകുപ്പിൽ നിന്നു സമാന തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 16 നു വൈകിട്ട് 5നകം നൽകണം. 0493–6202277. dtcourtkpt@kerala.gov.in
വൊളന്റിയർ
കൽപറ്റ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ ഊരുകൂട്ടം വൊളന്റിയർ നിയമനം. അഭിമുഖം ഡിസംബർ 12നു 10.30ന്. നഗരസഭാ പരിധിയിലെ എസ്ടി വിഭാഗത്തിൽ ഉള്ളവരും പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.
ബയോസ്റ്റാറ്റിഷ്യന്‍
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജില്‍ ബയോസ്റ്റാറ്റിഷ്യന്‍ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഡിസംബര്‍ 18 നു 11ന്. യോഗ്യത: ബയോസ്റ്റാറ്റിസ്റ്റിക്സില്‍ പിജി, ജോലി പരിചയം. 0497-2800167.
അധ്യാപക ഒഴിവ്
കൊച്ചി തേവര ഗവ. റീജനൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ഡിസംബർ 12നു 11ന്. 98958 62314.
വയനാട് പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി മലയാളം, എച്ച്എസ്ടി നാച്വറൽ സയൻസ്, എച്ച്എസ്ടി ഹിന്ദി താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ12നു 11ന്. 89434 09510.
ആലപ്പുഴ പുന്നപ്ര ഡോ. അംബേദ്കര്‍ മെമോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ഇംഗ്ലിഷ്, മലയാളം വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. പ്രായപരിധി: 40. വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ എംഎ, ബിഎഡ്, സെറ്റ്. അപേക്ഷ ഡിസംബര്‍ 17 വരെ. 79025 44637.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y)ഫോളോ ചെയ്യൂ..