ADVERTISEMENT

വിവിധ ജില്ലകളിലെ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളറിയാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടൻ അപേക്ഷിക്കൂ..

അക്കൗണ്ടന്റ്

പാലക്കാട് എസ്‌വിഇപി ഓഫിസിലെ അക്കൗണ്ടന്റ് ഒഴിവിൽ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം: 18– 35. താൽക്കാലിക നിയമനം. യോഗ്യത: ബികോം, ടാലി. നെന്മാറ ബ്ലോക്ക് പരിധിയിവുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ ഡിസംബർ 16നകം ലഭിക്കണം.

സ്വീപ്പർ

ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ പാർട് ടൈം സ്വീപ്പറുടെ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: എട്ടാം ക്ലാസ്. അഭിമുഖം ഡിസംബർ 13 ന് 10 ന് കോളജിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 85470 05084, 94460 73146.

വൊളന്റിയർ

കോട്ടയം ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനു കീഴിൽ ജെജെഎം വൊളന്റിയർ (ടെക്‌നിക്കൽ) ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഐടിഐ/ ഡിപ്ലോമ/ എൻജിനീയറിങ്ങിൽ ബിരുദം (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ). അഭിമുഖം ഡിസംബർ17ന് 11ന് വെള്ളയാംകുടി ഒാഫിസിൽ. 0486–8250101.

കുക്ക്

ഇടുക്കി കുമളി അമരാവതി ഗവ. ഹൈസ്കൂളിൽ പാചക തൊഴിലാളി നിയമനം. അഭിമുഖം ഡിസംബർ13ന് 10ന് സ്കൂൾ ഓഫിസിൽ.

ഓഫിസ് അസിസ്റ്റന്റ്

എറണാകുളം പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഓഫിസ് അസിസ്റ്റന്റ് കം കാസ്പ് ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. യോഗ്യത: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പ് റൈറ്റിങ്. ഡിസംബർ 17 വരെ അപേക്ഷിക്കാം. 0484-2487259.

അസോഷ്യേറ്റ്

കോഴിക്കോട് കുന്നമംഗലം സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (CWRDM) റിസർച് അസോഷ്യേറ്റ് തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 12 ന്. ശമ്പളം: 60,000.

www.cwrdm.kerala.gov.in

അധ്യാപക ഒഴിവ്

കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കടപ്പുറം ഗവ. ഫിഷറീസ് എൽപി സ്കൂളിൽ ജൂനിയർ അറബിക് (എൽപി) പാർട് ടൈം തസ്തികയിൽ ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 12 നു 10.30ന് സ്കൂൾ ഓഫിസിൽ. 99612 41032.

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 17 വരെ അപേക്ഷിക്കാം. യോഗ്യത: ഫാഷൻ ഡിസൈനിങ്/ ഗാർമെന്റ് ടെക്നോളജി/ഡിസൈനിങിൽ പിജി, യുജിസി നെറ്റ്, ജോലിപരിചയം.

www.iihtkannur.ac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...

English Summary:

Kerala Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com