അസിസ്റ്റന്റ്, സെക്യൂരിറ്റി, ഹൗസ്കീപ്പിങ് സ്റ്റാഫ്, അപ്രന്റീസ് അവസരങ്ങൾ… അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ ഡിസംബർ 17 മുതൽ
ബിരുദമോ അതിൽ കുറഞ്ഞ യോഗ്യതയോ ഉള്ളവർക്ക് മികച്ച തൊഴിലവസരം ദാ, ഇവിടെയുണ്ട്. അധ്യാപക ജോലി ലക്ഷ്യമാക്കിയവർക്ക് പരീക്ഷയില്ലാതെ ഇന്റർവ്യൂവിലൂടെ ആ സ്വപ്നം നേടിയെടുക്കാനും സുവർണാവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും യോഗ്യതകളും അറിയാം; ഹൗസ് കീപ്പിങ് സ്റ്റാഫ് എറണാകുളം
ബിരുദമോ അതിൽ കുറഞ്ഞ യോഗ്യതയോ ഉള്ളവർക്ക് മികച്ച തൊഴിലവസരം ദാ, ഇവിടെയുണ്ട്. അധ്യാപക ജോലി ലക്ഷ്യമാക്കിയവർക്ക് പരീക്ഷയില്ലാതെ ഇന്റർവ്യൂവിലൂടെ ആ സ്വപ്നം നേടിയെടുക്കാനും സുവർണാവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും യോഗ്യതകളും അറിയാം; ഹൗസ് കീപ്പിങ് സ്റ്റാഫ് എറണാകുളം
ബിരുദമോ അതിൽ കുറഞ്ഞ യോഗ്യതയോ ഉള്ളവർക്ക് മികച്ച തൊഴിലവസരം ദാ, ഇവിടെയുണ്ട്. അധ്യാപക ജോലി ലക്ഷ്യമാക്കിയവർക്ക് പരീക്ഷയില്ലാതെ ഇന്റർവ്യൂവിലൂടെ ആ സ്വപ്നം നേടിയെടുക്കാനും സുവർണാവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും യോഗ്യതകളും അറിയാം; ഹൗസ് കീപ്പിങ് സ്റ്റാഫ് എറണാകുളം
ബിരുദമോ അതിൽ കുറഞ്ഞ യോഗ്യതയോ ഉള്ളവർക്ക് മികച്ച തൊഴിലവസരം ദാ, ഇവിടെയുണ്ട്. അധ്യാപക ജോലി ലക്ഷ്യമാക്കിയവർക്ക് പരീക്ഷയില്ലാതെ ഇന്റർവ്യൂവിലൂടെ ആ സ്വപ്നം നേടിയെടുക്കാനും സുവർണാവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
തസ്തികകളും യോഗ്യതകളും അറിയാം;
ഹൗസ് കീപ്പിങ് സ്റ്റാഫ്
എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമ്മീഷണ൪ ഓഫിസിലും എറണാകുളം ആ൪ടി ഓഫിസിലും ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബ൪ 16 നു 11 ന്. 2 വ൪ഷ ജോലി പരിചയം. 2 വ൪ഷ ജോലി പരിചയമുള്ളവർ ബയോഡേറ്റ, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, സ൪ട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. 95679 33979.
സെക്യൂരിറ്റി
കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ 2സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് റജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ് സഹിതം ഡിസംബർ 16നകം അപേക്ഷിക്കുക. 0497–2700069.
യോഗ ഇൻസ്ട്രക്ടർ
കണ്ണൂർ കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം ഡിസംബർ 16 നു 11ന്. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഹാജരാവുക. 0497–2860234
ടെക്നിക്കൽ അസിസ്റ്റന്റ്
ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ബിരുദം, വേഡ് പ്രോസസിങ്ങിൽ ഗവ. അംഗീകൃത കംപ്യൂട്ടർ കോഴ്സ് ജയം, മലയാളം, ഇംഗ്ലിഷ് ടൈപ്പ്റൈറ്റിങ് അറിവ്. പ്രായം: 18-35. ശമ്പളം: 21,000. അഭിമുഖം ഡിസംബർ 17 നു 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0477-2253870.
അപ്രന്റീസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂർ ജില്ലാ ഒാഫിസില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനം. ഒരു വര്‍ഷ പരിശീലനം. അഭിമുഖം ഡിസംബര്‍ 18 നു 10.30 ന്. യോഗ്യത: കെമിസ്ട്രി/മൈക്രോബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ് എംഎസ്‌സി. പ്രായപരിധി: 28. സ്റ്റൈപ്പൻഡ്: 10,000. അസ്സല്‍സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഹാജരാവുക. മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ട. 0494–2505542. www.kspcb.kerala.gov.in.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
കണ്ണൂർ ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ റജിസ്ട്രഷൻ. അഭിമുഖം ഡിസംബർ 16 നു 10ന്. 0497–2734343.
അധ്യാപക ഒഴിവ്
എറണാകുളം
∙തൃപ്പൂണിത്തുറ ഗവ. വൊക്കേഷനൽ എച്ച്എസ്എസിൽ വൊക്കേഷനൽ അധ്യാപക (എംആർഡിഎ) ഒഴിവ്. അഭിമുഖം ഡിസംബർ 17ന് 11ന്.
ഇടുക്കി
മണിയാറൻകുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ കെമിസ്ട്രി ജൂനിയർ ടീച്ചർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 18 നു 11 ന് സ്കൂളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0486–2235650.
ആലപ്പുഴ
∙പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ഇംഗ്ലിഷ്, മലയാളം താല്‍ക്കാലിക അധ്യാപക നിയമനം. വനിതകൾക്കാണ് അവസരം. പ്രായപരിധി: 40. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ എംഎ, ബിഎഡ്, സെറ്റ്. അവസാന തീയതി ഡിസംബര്‍ 17. വിലാസം: സീനിയര്‍ സൂപ്രണ്ട്, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുന്നപ്ര, വാടക്കല്‍ പിഒ, ആലപ്പുഴ, പിന്‍- 688 003. 79025 44637.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...