യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക്, കൊച്ചിൻ പോർട്ടിൽ ട്യൂട്ടർ, ശുചിത്വ മിഷനിൽ കൺസൽറ്റന്റ്… നിരവധി അവസരങ്ങൾ
പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരം. കരാർ നിയമനം. യുവജനക്ഷേമ ബോർഡ്: ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ,അറ്റൻഡന്റ് സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം. ഡിസംബർ 21 വരെ അപേക്ഷിക്കാം. ഒഴിവ്,

പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരം. കരാർ നിയമനം.
യുവജനക്ഷേമ ബോർഡ്: ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ, അറ്റൻഡന്റ്
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം. ഡിസംബർ 21 വരെ അപേക്ഷിക്കാം.
ഒഴിവ്, യോഗ്യത, പ്രതിദിന ശമ്പളം:
∙ക്ലാർക്ക് കം ഡേറ്റ എൻട്രി ഒാപ്പറേറ്റർ (കണ്ണൂർ-1, പാലക്കാട്-1): പത്താം ക്ലാസ് ജയം, ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ്; 755 രൂപ.
∙ഒാഫിസ് അറ്റൻഡന്റ് (ഇടുക്കി-1, കോഴിക്കോട്-1): ഏഴാം ക്ലാസ് ജയം (ബിരുദം നേടിയവരാകരുത്); 675 രൂപ.
അപേക്ഷകർ അതതു ജില്ലകളിൽ നിന്നുള്ളവരാകണം.
∙പ്രായം: 36 കവിയരുത്.
ശുചിത്വ മിഷൻ: ടെക്. കൺസൽറ്റന്റ്
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ ടെക്നിക്കൽ കൺസൽറ്റന്റ് തസ്തികയിൽ 3 ഒഴിവ്. കരാർ നിയമനം. ഡിസംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: സിവിൽ/എൻവയൺമെന്റ് എൻജിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം.
∙പ്രായപരിധി: 35.
∙ശമ്പളം: 36,000.
കൊച്ചിൻ പോർട്ട്: നഴ്സിങ് ട്യൂട്ടർ
കൊച്ചിൻ പോർട്ട് ട്രസ്റ്റ് എജ്യുക്കേഷനൽ സൊസൈറ്റിക്കു കീഴിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ഹോസ്പിറ്റലിലെ സ്കൂൾ ഒാഫ് നഴ്സിങ്ങിൽ നഴ്സിങ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 17 വരെ അപേക്ഷിക്കാം.
∙യോഗ്യത: എംഎസ്‌സി നഴ്സിങ്/ ബിഎസ്‌സി നഴ്സിങ് (ബേസിക്/ പോസ്റ്റ് ബേസിക്)/ ഡിപ്ലോമ ഇൻ നഴ്സിങ് എജ്യുക്കേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ, കെഎൻഎംസി റജിസ്ട്രേഷൻ. എംഎസ്‌സി, ബിഎസ്‌സി യോഗ്യതക്കാർക്ക് 6 മാസവും ഡിപ്ലോമക്കാർക്ക് 2 വർഷ പരിചയവും വേണം.
∙പ്രായം: 45 ൽ താഴെ.
∙ശമ്പളം: 25,000.
ലൈഫ് സയൻസസ് പാർക്ക്: മാനേജർ/എക്സിക്യൂട്ടീവ്
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡറിയായ തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ് പ്രൈവറ്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് അവസരം. ഒാരോ ഒഴിവു വീതം. കരാർ നിയമനം. ഡിസംബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത, പ്രായപരിധി, ശമ്പളം:
∙ അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ്): എംബിഎ, 5 വർഷ പരിചയം; 35; 50,000.
∙ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: എംബിഎ മാർക്കറ്റിങ്, 2 വർഷ പരിചയം; 30; 30,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y)ഫോളോ ചെയ്യൂ..