പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അപേക്ഷിക്കാം… പാര്‍ട് ടൈം ടീച്ചര്‍, ടെക്‌നിഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ്, കുക്ക് ഉൾപ്പെടെ അവസരം
Mail This Article
പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് അവസരം. പാര്‍ട് ടൈം ടീച്ചര്‍, ടെക്‌നിഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ്, കുക്ക് ഉൾപ്പെടെ തസ്തികകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കാം.
തസ്തികകവും, യോഗ്യതകളും;
ടെക്നിക്കൽ അസിസ്റ്റന്റ്
ആലപ്പുഴയിൽ റവന്യൂ ഡിവിഷണൽ ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഡിസംബർ 17 നു 10.30ന്. യോഗ്യത: ബിരുദം, വേഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലിഷ് ടൈപ്‌റൈറ്റിങ്. പ്രായം: 18–35. ശമ്പളം 21,000. 0477-2253870.
കുക്ക്/കിച്ചൺ ഹെൽപർ
തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളജിന്റെ വനിതാ ഹോസ്റ്റലിൽ കുക്ക്/കിച്ചൺ ഹെൽപർ (സ്ത്രീ) ഒഴിവ്. അഭിമുഖം ഡിസംബർ 18 നു 10ന് കോളജ് ഓഫിസിൽ. യോഗ്യത: എട്ടാം ക്ലാസ് വിജയം, ജോലി പരിചയം. പ്രായം: 40 നും 60 നും ഇടയിൽ. വയസ്സ്, യോഗ്യത, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം എത്തുക.
പാര്‍ട് ടൈം ടീച്ചര്‍
തൃശൂർ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിനു കീഴില്‍ ചാലക്കുടിയിലെ കെജിബിവി ഗേള്‍സ് ഹോസ്റ്റലിൽ വനിതാ പാര്‍ട് ടൈം ടീച്ചറുടെ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഡിസംബർ 18ന്. യോഗ്യത: ബിരുദം, ബിഎഡ്. പ്രായം: 25–50. ശമ്പളം: 10,000. 0487–2323841.
ടെക്‌നിഷ്യൻ
കോട്ടയം പാലാ കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിങ് സെന്ററിൽ പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോടിക് ടെക്‌നിഷ്യൻ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഡിസംബർ 17 നു 11 ന് ആശുപത്രി ഓഫിസിൽ. യോഗ്യത: പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നോളജിയിൽ ആർസിഐ റജിസ്‌ട്രേഷനോടുകൂടിയ ബിരുദം/ഡിപ്ലോമ/തത്തുല്യം . 0482–2215154.
സപ്പോര്‍ട്ട് എൻജിനീയര്‍
മലപ്പുറം പട്ടികജാതി വികസന ഓഫിസില്‍ 2സപ്പോര്‍ട്ടിങ് എൻജിനീയർ ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത: ബിടെക്/ഐടി, എംസിഎ/എംഎസ്‌സി ഐടി/എം.എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്. പ്രായപരിധി: 35. 0483–2734901.
എൻജിനീയര്‍
എറണാകുളം പട്ടികജാതി വികസന ഓഫിസില്‍ സപ്പോര്‍ട്ടിങ് എൻജിനീയർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഡിസംബര്‍ 24 നകം കാക്കനാട് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമ൪പ്പിക്കണം. യോഗ്യത: ബിടെക്/ഐടി, എംസിഎ/എംഎസ്‌സി ഐടി/ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്. പ്രായപരിധി: 35. 0484-2422256.
ഇൻസ്ട്രക്ട൪
കളമശ്ശേരി ഗവ. ഐടിഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിൽ ഒരു ജൂനിയ൪ ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത: ഓട്ടമൊബൈൽ/മെക്കാനിക്കൽ /ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, ഒരു വർഷ ജോലി പരിചയം അല്ലെങ്കിൽ ഡിപ്ലോമ, 2 വർഷ ജോലി പരിചയം/എൻടിസി/എൻഎസി, 3 വർഷ ജോലി പരിചയം. അഭിമുഖം ഡിസംബ൪ 17 നു 11 ന്. 0484–2555505.
സെയില്‍സ് അസിസ്റ്റന്റ്
മലപ്പുറം പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സിൽ സെയില്‍സ് അസിസ്റ്റന്റ് ഒഴിവ്. ദിവസ വേതന നിയമനം. അപേക്ഷ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ്, കെ.ജി. പടി, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. യോഗ്യത: പത്താം ക്ലാസ് വിജയം, പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ ജോലി പരിചയം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...