കൊച്ചി മെട്രോ, ഷിപ്‌യാഡ്, റിഫൈനറി, ഫാക്ട്… മികച്ച കമ്പനികളിൽ അപ്രന്റിസാകാം, ഡിസംബർ 30 നകം റജിസ്റ്റർ ചെയ്യൂ
സംസ്ഥാനത്തെ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം ഒഴിവിൽ അപ്രന്റിസ് അവസരം. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണ്

സംസ്ഥാനത്തെ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം ഒഴിവിൽ അപ്രന്റിസ് അവസരം.
കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്‌യാഡ്, ബിപിസിഎൽ കൊച്ചി റിഫൈനറി, ഫാക്ട്, ഡിപി വേൾഡ്, സിയാൽ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ കമ്പനികളിൽ അവസരമുണ്ട്.
ഡിസംബർ 30 നു മുൻപ് www.sdcentre.org എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ജനുവരി 4 നു രാവിലെ 8 മുതൽ തൃശൂർ നെടുപുഴയിലെ ഗവ. വനിതാ പോളിടെക്നിക് കോളജിൽ.
∙യോഗ്യത: 3വർഷ പോളിടെക്‌നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ പാസായി 5വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
∙സ്റ്റൈപൻഡ്: ബിടെക്, ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ യോഗ്യതക്കാർക്ക് 9,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും.
സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ റജിസ്റ്റർ ചെയ്ത ശേഷം ഇ–മെയിലിൽ ലഭിച്ച റജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും ബയോഡേറ്റയുടെ പകർപ്പും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിനു പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. 0484–2556530.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..