സർവകലാശാലകളിൽ അവസരവർഷം; ലെയ്സൻ ഓഫിസർ, സ്വീപ്പർ, കുക്ക്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം
എംജി, കേരള, കാലിക്കറ്റ് ഉൾപ്പെടെ സർവകലാശാലകൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. എംജി എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടർ (സിഡിഒഇ) ഒരു ഒഴിവ്. ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ

എംജി, കേരള, കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
എംജി
എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടർ (സിഡിഒഇ) ഒരു ഒഴിവ്. ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഒഴിവിൽ ഒരു വർഷ കരാർ നിയമനം. ada7@mgu.ac.in എന്ന മെയിൽ ഐഡിയിലേക്ക് ഡിസംബർ 29 വരെ അപേക്ഷ മെയിൽ ചെയ്യാം.
∙പ്രായപരിധി: 50.
∙ശമ്പളം: 50,000.
കുഫോസ്
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല പ്രോജക്ടിൽ ലെയ്സൻ ഓഫിസർ ഒരൊഴിവ്. പ്രോജക്ട് കാലാവധി ആറു മാസം. കരാർ നിയമനം. അഭിമുഖം 2025 ജനുവരി 4നു 9.30 ന്.
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിന് കീഴിലെ അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിങ് പൂളിലേക്ക് 3 ഫുൾ ടൈം സ്വീപ്പർ ഒഴിവ്. കരാർ നിയമനം. ജനുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: വായിക്കാനും എഴുതാനുമുള്ള കഴിവ്, നീന്തൽ അറിഞ്ഞിരിക്കണം. ശമ്പളം: 12,000. പ്രായപരിധി: 36.
∙കാലിക്കറ്റ് സർവകലാശാലാ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഡിസംബർ 31നു 10.30ന്. നിയമനം മണിക്കൂർ വേതനാടിസ്ഥാനത്തിൽ. യോഗ്യത: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ 55% മാർക്കോടെ പിജി നെറ്റ്/തത്തുല്യം. ശമ്പളം: 1700 രൂപ (ഒന്നര മണിക്കൂറിന്).
കാർഷിക
കേരള കാർഷിക സർവകലാശാലയുടെ കോട്ടയം, കുമരകം കാർഷിക കോളജുകളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. ദിവസവേതന നിയമനം. അഗ്രികൾചറൽ മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. ഡിസംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കോളജിൽ പ്ലാന്റ് ഫിസിയോളജി ഡിപ്പാർട്‌മെന്റിൽ 2 അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം ഡിസംബർ 29ന്. യോഗ്യത: എംഎസ്‌സി പ്ലാന്റ് ഫിസിയോളജി വിത് നെറ്റ്. ശമ്പളം: 44,100.
സംസ്കൃത
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഹോസ്റ്റലുകളിലേക്ക് കുക്ക് തസ്തികയിൽ ഒഴിവ്. ദിവസവേതന നിയമനം. ഡിസംബർ 28 വരെ അപേക്ഷിക്കാം. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി: 45. ശമ്പളം പ്രതിദിനം: 660. www.ssus.ac.in
കേരള
കേരള സർവകലാശാലയുടെ ഡെമോഗ്രഫി പഠന വിഭാഗത്തിൽ ഒരു ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 27 വരെ അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി ഡെമോഗ്രഫി. പ്രായപരിധി: 36. ശമ്പളം: 25,000. www.keralauniversity.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..