കെഎസ്എഫ്ഇയിൽ ബിരുദക്കാർക്ക് സ്റ്റൈപൻഡോടെ ഒരുവർഷ പരിശീലനം; 150 ഒഴിവ്, ഒൻപത് ജില്ലകളിൽ നിയമനം
Mail This Article
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE) ബിരുദക്കാർക്ക് ഗ്രാജ്വേറ്റ് ഇന്റേൺ-ക്ലറിക്കൽ ഒഴിവിൽ പരിശീലനത്തിനു അവസരം. അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ് കേരള)യാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒരു വർഷമാണ് പരിശീലന കാലാവധി. പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നിയമനം. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും ബിരുദം. സ്റ്റൈപൻഡ്: 10,000. റജിസ്ട്രേഷൻ ഫീസ്: 500. തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. അപേക്ഷിക്കേണ്ട വിധം: https://connect.asapkerala.gov.in/events/14132 എന്ന ലിങ്കിലൂടെ ഒാൺലൈനായി അപേക്ഷിക്കണം. https://asapkerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..