PSC: ഇളവ് പിൻവലിച്ചു, പരിചയ സർട്ടിഫിക്കറ്റ് ഇനി നിർബന്ധം
അപേക്ഷിക്കുന്ന സമയത്തുതന്നെ അസ്സൽ പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന പിഎസ്‌സി വീണ്ടും കർശനമാക്കുന്നു. 2023 ജനുവരി 1 മുതലുള്ള വിജ്ഞാപനങ്ങൾക്ക് ഇതു ബാധകമാകും. ഈ നിബന്ധന മുൻപ് ഉണ്ടായിരുന്നെങ്കിലും, കോവിഡ് പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച സത്യവാങ്മൂലം അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നു. ഡിസംബർ 12നു ചേർന്ന പിഎസ്‌സി യോഗത്തിലാണ് ഈ ഇളവ് പിൻവലിക്കാൻ തീരുമാനമായത്.