നേവി വിജ്ഞാപനം പുതുക്കി; 4465 അഗ്‌നിവീർ അവസരം
∙വനിതകൾക്ക് 833 ഒഴിവിൽ നിയമനം
∙വനിതകൾക്ക് 833 ഒഴിവിൽ നിയമനം
∙വനിതകൾക്ക് 833 ഒഴിവിൽ നിയമനം
ഇന്ത്യൻ നേവിയിലെ അഗ്‌നിവീർ ഒഴിവുകളിൽ വർധന വരുത്തി വിജ്ഞാപനം പുതുക്കി. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലെ ഒഴിവുകൾ 4465 ആയാണു വർധിപ്പിച്ചത്. മേയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഇത് 1465 ഒഴിവുകളായിരുന്നു.
2023 നവംബറിൽ തുടങ്ങുന്ന ബാച്ചിനു പുറമേ 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തിരഞ്ഞെടുപ്പു നടത്തും. എസ്എസ്ആർ ബാച്ചുകളിലേക്ക് 4165 പേർക്കാണ് അവസരം. ഇതിൽ 833 ഒഴിവിൽ വനിതകൾക്കായിരിക്കും നിയമനം. മെട്രിക് വിഭാഗത്തിൽ 300 പേർക്ക് (60 വനിതകൾ ഉൾപ്പെടെ) നിയമനം ലഭിക്കും.
പത്താം ക്ലാസ്/ പ്ലസ് ടു സയൻസ് യോഗ്യതയുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. വിവരങ്ങൾക്ക്: www.joinindiannavy.gov.in