ഐടിഐക്കാർക്ക് കേന്ദ്ര സർക്കാർ ജോലി; 21,500-74,000 പേ സ്കെയിലിൽ ജൂനിയർ ടെക്നിഷ്യനാവാം
ഐടിഐ പഠിച്ചവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മികച്ച അവസരം. പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവിൽ വേണ്ടത് ഐടിഐക്കാരെയാണ്. 203 ഒഴിവുകളുണ്ട്. ഒരു വർഷം പരിശീലനത്തിനു ശേഷമാണ് നിയമനം. നോർത്തേൺ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജനുകളിലാണു

ഐടിഐ പഠിച്ചവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മികച്ച അവസരം. പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവിൽ വേണ്ടത് ഐടിഐക്കാരെയാണ്. 203 ഒഴിവുകളുണ്ട്. ഒരു വർഷം പരിശീലനത്തിനു ശേഷമാണ് നിയമനം.
നോർത്തേൺ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജനുകളിലാണു നിയമനം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 50 ഒഴിവുണ്ട്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ (ഇലക്ട്രിക്കൽ) ജയം.
∙പ്രായപരിധി: 27.
∙ശമ്പളം: പരിശീലനസമയത്ത് 18,500- 25,500. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 21,500-74,000 പേ സ്കെയിലിൽ ജൂനിയർ ടെക്നിഷ്യൻ W3 ഗ്രേഡിൽ നിയമനം.
∙ഫീസ്: 200. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.
∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റ് എന്നിവ മുഖേന. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. www.powergrid.in