പത്താം ക്ലാസ്സും ഐടിഐയും പാസായവർക്ക് റെയിൽവേയിൽ ജോലി. 2903 അപ്രന്റിസ് ഒഴിവുകളിലാണ് അവസരം. കൂടാതെ റെയിൽടെൽ കോർപറേഷനിൽ ഗ്രാജ്വേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരങ്ങളുമുണ്ട്. സൗത്ത് ഇൗസ്റ്റേൺ റെയിൽവേ: 1785 ഒഴിവ് കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്‌ഷോപ്പുകളിൽ അപ്രന്റിസ് അവസരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസ്സും ഐടിഐയും പാസായവർക്ക് റെയിൽവേയിൽ ജോലി. 2903 അപ്രന്റിസ് ഒഴിവുകളിലാണ് അവസരം. കൂടാതെ റെയിൽടെൽ കോർപറേഷനിൽ ഗ്രാജ്വേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരങ്ങളുമുണ്ട്.

സൗത്ത് ഇൗസ്റ്റേൺ റെയിൽവേ: 1785 ഒഴിവ്

ADVERTISEMENT

കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വർക്‌ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1785 ഒഴിവ്. ഡിസംബർ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ക്രെയ്ൻ ഒാപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, എംഎംടിഎം, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് (10+2), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

ADVERTISEMENT

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

∙ഫീസ്: 100. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല. www.rrcser.co.in

നോർത്ത് ഇൗസ്റ്റേൺ റെയിൽവേ: 1104 ഒഴിവ്

ADVERTISEMENT

ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ വിവിധ വർക്‌ഷോപ്/യൂണിറ്റുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1104 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡിസംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.

∙യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

∙ഫീസ്: 100. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

www.ner.indianrailways.gov.in

റെയിൽടെൽ: 14 ഒഴിവ്

റെയിൽടെൽ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ കോർപറേറ്റ്, റീജനൽ ഒാഫിസുകളിൽ 14ഗ്രാജ്വേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. എറണാകുളത്തും ഒഴിവ്. ഡിസംബർ 15 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്.

www.railtelindia.com

English Summary:

Railway Apprentice Vacancies Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT