അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്; ബിരുദക്കാർക്ക് അപേക്ഷിക്കാം, കേരളത്തിലും അവസരം
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇന്റർമീഡിയറ്റ്/ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇന്റർമീഡിയറ്റ്/ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം.
∙പ്രായം: 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്.
യോഗ്യത, പ്രായം എന്നിവ 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും.
∙ശമ്പളം: 22,405-62,265
∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീക്ഷയും റീജനൽ ലാംഗ്വേജ് ടെസ്റ്റും അടിസ്‌ഥാനമാക്കി. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലാണു കേന്ദ്രം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6 മാസം പ്രബേഷനുണ്ട്.
∙ഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ. ഓൺലൈൻ ആയി ഫീസടയ്‌ക്കണം.
∙ഓൺലൈൻ റജിസ്ട്രേഷൻ: www.newindia.co.in വഴി ഓൺലൈനിൽ അപേക്ഷിക്കണം.