വനിതകൾക്ക് മിലിറ്ററി നഴ്സിങ് സർവീസിൽ അവസരമൊരുങ്ങുന്നു; ഓഫിസറായി നിയമനം
മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് ഉടൻ വിജ്ഞാപനമാകും. പെൺകുട്ടികൾക്കാണ് അവസരം. 220 സീറ്റുകളിലാണു പ്രവേശനം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. ∙യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്,

മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് ഉടൻ വിജ്ഞാപനമാകും. പെൺകുട്ടികൾക്കാണ് അവസരം. 220 സീറ്റുകളിലാണു പ്രവേശനം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം.
∙യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. എൻടിഎ നടത്തുന്ന നീറ്റ് (യുജി) 2024 യോഗ്യത േനടിയവരാകണം.
∙പ്രായം: അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനും 2007 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവരാകണം.
കോഴ്സിനു ശേഷം സായുധസേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും.
അപേക്ഷാ ഫീസ് 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട). www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം.