കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്) തസ്തികയിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 312 ഒഴിവാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്) തസ്തികയിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു.

312 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഓഗസ്റ്റ് 25നകം ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ–നവംബർ മാസങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ–1) നടക്കും.

ADVERTISEMENT

യോഗ്യത:

1. എ) ഇംഗ്ലിഷ്/ഹിന്ദിയിൽ പിജി. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമായിരിക്കണം. അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം.

അല്ലെങ്കിൽ ബി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ പിജി. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ പരീക്ഷാമാധ്യമമായിരിക്കണം.

അല്ലെങ്കിൽ സി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ പിജി. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി/ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും ഒരെണ്ണം പരീക്ഷാമാധ്യമമോ മറ്റൊന്നു കംപൽസറി/ഇലക്‌ടീവ് വിഷയമോ ആയിരിക്കണം.

ADVERTISEMENT

2. ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപറഞ്ഞ രീതിയിൽ) സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർക്കു 3 വർഷത്തെയും ജൂനിയർ ട്രാൻസ്‌ലേറ്റർക്കു 2 വർഷത്തെയും പരിചയം.

∙പ്രായപരിധി: 18–30 (2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും).

എസ്‌സി, എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും ഇളവ്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.

∙ശമ്പളം: ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ: 35,400–1,12,400, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ: 44,900–1,42,400

ADVERTISEMENT

∙അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, ‌രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ–1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ, രണ്ടാം ഘട്ടം (പേപ്പർ–2) വിവരണാത്മക പരീക്ഷ.

∙കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (ബ്രാക്കറ്റിൽ കോഡ്): കോഴിക്കോട് (9206) തിരുവനന്തപുരം (9211),എറണാകുളം (9213).(www.ssckkr.kar.nic.in)

∙അപേക്ഷിക്കുന്ന വിധം: www.ssc.gov.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ലോഗിൻ ചെയ്തശേഷം അപേക്ഷ പൂരിപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.ssc.gov.in

English Summary:

SSC Recruitment