ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡ‍ിവിഷൻ/വർക്‌ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 4096 ഒഴിവ്. സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ട്രേഡുകൾ: മെക്കാനിക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ, ട്രിമ്മർ, മെഷിനിസ്റ്റ്, വെൽഡർ, എംഎംവി, ഫോർജർ ആൻഡ് ഹീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡ‍ിവിഷൻ/വർക്‌ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 4096 ഒഴിവ്. സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ട്രേഡുകൾ: മെക്കാനിക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ, ട്രിമ്മർ, മെഷിനിസ്റ്റ്, വെൽഡർ, എംഎംവി, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി ആൻഡ് ജി)/ വെൽഡർ സ്ട്രക്ചറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ്, വയർമാൻ, ബ്ലാക്ക്സ്മിത്ത്, മേസൺ, ഫിറ്റർ (ഇലക്ട്രിഷ്യൻ), ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഹാമർ മാൻ, ക്രെയ്ൻ ഒാപ്പറേറ്റർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), വെൽഡർ ജി ആൻഡ് ഇ, മെക്കാനിക് (മെഷീൻ ടൂൾ മെയിന്റനൻസ്), കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലേറ്റ് ഫിറ്റർ, മെഷീൻ ഒാപ്പറേറ്റർ, സ്ലിങ്കർ, എംഡബ്ല്യുഡി ഫിറ്റർ, പൈപ് ഫിറ്റർ തുടങ്ങിയവ.

ADVERTISEMENT

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙പ്രായം: 15–24. അർഹർക്ക് ഇളവുണ്ട്.

∙സ്റ്റൈപെൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്‌ഥാനമാക്കി.

ADVERTISEMENT

∙ഫീസ്: 100. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. www.rrcnr.org

റെയിൽവേയിൽ 1376 പാരാമെഡിക്കൽ ഒഴിവ്; വിജ്ഞാപനമായി

റെയിൽവേയിലെ 1,376 പാരാമെഡിക്കൽ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്‍ഞാപനം റെയിൽവേയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ ചെന്നൈ ആർആർബിക്കു കീഴിൽ 143 ഒഴിവുണ്ട്. സെപ്റ്റംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.

∙സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ് നോട്ടിസ് നമ്പർ: 04/2024.

ADVERTISEMENT

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം, ശമ്പളം:

∙നഴ്സിങ് സൂപ്രണ്ട് (713): നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്; ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ 3 വർഷ കോഴ്സ് അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്; 20-43; 44,900.

∙ഫാർമസിസ്റ്റ് എൻട്രി ഗ്രേഡ് (246): പ്ലസ് ടു സയൻസ്/തത്തുല്യം, ഫാർമസി ഡിപ്ലോമ, ഫാർമസിസ്റ്റായി റജിസ്ട്രേഷൻ. അല്ലെങ്കിൽ ഫാർമസി ബിരുദം (ബി.ഫാർമ)/തത്തുല്യം, ഫാർമസിസ്റ്റായി റജിസ്ട്രേഷൻ; 20-38; 29,200.

∙ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III (126): ബിഎസ്‌സി (കെമിസ്ട്രി മെയിൻ/ഒാപ്ഷനൽ വിഷയമായി പഠിച്ച്); ഹെൽത്ത്/ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സിൽ ഒരു വർഷ ഡിപ്ലോമ അല്ലെങ്കിൽ ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ കോഴ്സിൽ ഒരു വർഷത്തെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്; 18-36; 35,400.

∙ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (94): പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്; 18-36; 21,700.

∙റേഡിയോഗ്രഫർ എക്സ്–റേ ടെക്നിഷ്യൻ (64): ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ് ടു, റേഡിയോഗ്രഫി/ എക്സ്റേ ടെക്നിഷ്യൻ/ റേഡിയോഡയഗ്‌നോസിസ് ടെക്നോളജിയിൽ രണ്ടു വർഷ ഡിപ്ലോമ (ബിഎസ്‌സിക്കാർക്ക് മുൻഗണനയുണ്ട്); 19-36; 29,200.

വിജ്ഞാപനത്തിന്റെ മറ്റു വിശദാംശങ്ങൾക്ക് ഒാഗസ്റ്റ് 17 ലക്കം തൊഴിൽവീഥി കാണുക.

www.rrbchennai.gov.in, www.rrbthiruvananthapuram.gov.in

കായികതാരങ്ങൾക്ക് റെയിൽവേയിൽ 87 ഒഴിവ്

മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേക്കു കീഴിൽ സ്പോർട്സ് ക്വാട്ടയിൽ കായികതാരങ്ങൾക്ക് 64 ഒഴിവ്. ഗ്രൂപ്പ് സി, ഡി തസ്തികകളിലാണ് അവസരം. സെപ്റ്റംബർ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.rrc-wr.com

∙ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേക്കു കീഴിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിൽ കായികതാരങ്ങൾക്ക് അവസരം. ഗ്രൂപ്പ് സി, ഡി തസ്തികകളിലായി 23 ഒഴിവ്. സെപ്റ്റംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.rrcnr.org

English Summary:

RRB Recruitment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT