ബാങ്കിലെ ഓഫിസർ ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ, സ്പെഷലിസ്റ്റ് ഓഫിസർ നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇനി രണ്ടു ദിവസംകൂടി മാത്രം. അപേക്ഷിക്കാനുള്ള അവസാന തീയതി നേരത്തെ ഓഗസ്റ്റ് 21 ആയിരുന്നു. ഇത് ഓഗസ്റ്റ് 28 വരെ നീട്ടിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിലെ ഓഫിസർ ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ, സ്പെഷലിസ്റ്റ് ഓഫിസർ നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇനി രണ്ടു ദിവസംകൂടി മാത്രം. അപേക്ഷിക്കാനുള്ള അവസാന തീയതി നേരത്തെ ഓഗസ്റ്റ് 21 ആയിരുന്നു. ഇത് ഓഗസ്റ്റ് 28 വരെ നീട്ടിയിട്ടുണ്ട്. പ്രബേഷനറി ഓഫിസർ (പിഒ)/മാനേജ്‌മെന്റ് ട്രെയിനി തസ്തികയിൽ 4455 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ (എസ്ഒ) തസ്തികകളിൽ 896 ഒഴിവുമാണുള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം

അവസരം 11 ബാങ്കുകളിൽ

ADVERTISEMENT

പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന 14–ാം പൊതു എഴുത്തുപരീക്ഷയാണിത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം.

ഐബിപിഎസ് പരീക്ഷ എഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവർഷത്തെ (2025–26) പിഒ/മാനേജ്‌മെന്റ് ട്രെയിനി, എസ്ഒ നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. തുടർന്ന് ഇന്റർവ്യൂവും നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഈ വിജ്‌ഞാപനപ്രകാരം 2026 മാർച്ച് 31 വരെ നിയമനം നടത്തും.

പ്രബേഷനറി ഓഫിസർ

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 ഓഗസ്റ്റ് 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.

ADVERTISEMENT

∙പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കുപത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2024 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

∙പരീക്ഷാകേന്ദ്രങ്ങൾ: സംസ്‌ഥാനത്ത് ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷയ്ക്ക് എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടുമാണു കേന്ദ്രം.

∙അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനിൽ ഫീസ് അടയ്ക്കാം.

∙ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ നിർദേശങ്ങൾ വെബ്‌സൈറ്റിൽ.

ADVERTISEMENT

സ്‌പെഷലിസ്‌റ്റ് ഓഫിസർ

∙ തസ്തികകളും ഒഴിവും : അഗ്രികൾചർ ഫീൽഡ് ഓഫിസർ (സ്കെയിൽ–1)–346, മാർക്കറ്റിങ് ഓഫിസർ (സ്കെയിൽ–1)–205, ഐടി ഓഫിസർ (സ്കെയിൽ–1)–170, ലോ ഓഫിസർ (സ്കെയിൽ–1)–125, രാജ്ഭാഷ അധികാരി (സ്കെയിൽ–1)–25, എച്ച്ആർ/പഴ്‌സനേൽ ഓഫിസർ (സ്കെയിൽ–1)–25

തസ്തികയും യോഗ്യതയുമുൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷകർ 20നും 30നും മധ്യേ പ്രായമുള്ളവരാകണം. പ്രായം 2024 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.

∙പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തുമാണു മെയിൻ പരീക്ഷാകേന്ദ്രം.

∙അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 175 രൂപ. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. 

English Summary:

Bank Jobs Opportunities