കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മാനേജ്‌മെന്റ് ട്രെയിനിയാകാം; ഒരു വർഷ പരിശീലനത്തിനു ശേഷം 60,000–1,80,000 ശമ്പളത്തിൽ നിയമനം
ഒന്നര ലക്ഷം രൂപ സ്റ്റൈപെൻഡോടെ ഒരു വർഷ പരിശീലനം! തുടർന്ന് 60,000–1,80,000 ശമ്പളനിരക്കിൽ നിയമനം. അതും കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ. കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനിയുടെ 640 ഒഴിവിലാണ് ഈ സുവർണാവസരം. ഗേറ്റ് 2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 29 മുതൽ

ഒന്നര ലക്ഷം രൂപ സ്റ്റൈപെൻഡോടെ ഒരു വർഷ പരിശീലനം! തുടർന്ന് 60,000–1,80,000 ശമ്പളനിരക്കിൽ നിയമനം. അതും കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ. കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനിയുടെ 640 ഒഴിവിലാണ് ഈ സുവർണാവസരം.
ഗേറ്റ് 2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 29 മുതൽ നവംബർ 28 വരെ.
വിഭാഗം, ഒഴിവ്, യോഗ്യത:
∙മൈനിങ് (263), മെക്കാനിക്കൽ (104), ഇലക്ട്രിക്കൽ (102), സിവിൽ (91): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
∙സിസ്റ്റം (41): 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ ബിഇ/ബിടെക്/ബിഎസ്‌സി (എൻജി.) അല്ലെങ്കിൽ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദത്തോടൊപ്പം എംസിഎയും.
∙ഇ ആൻഡ് ടി (39): 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ബിഎസ്‌സി (എൻജി.)
∙പ്രായപരിധി: 30. അർഹർക്കു മാർക്കിലും പ്രായത്തിലും ഇളവ്.
∙ശമ്പളം: പരിശീലന സമയത്ത് 50,000–1,60,000 രൂപ സ്റ്റൈപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000–1,80,000 ശമ്പളനിരക്കിൽ നിയമനം. www.coalindia.in