തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്മെന്റ് റാലി നവംബർ 6 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിൽ നടത്തും. അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിലാണു റാലി. ഏപ്രിൽ 22 മുതൽ മേയ് 7 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂട്മെന്റ് റാലി നവംബർ 6 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിൽ നടത്തും. അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിലാണു റാലി. ഏപ്രിൽ 22 മുതൽ മേയ് 7 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗത്തിലേക്കും കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റഗുലർ വിഭാഗത്തിലേക്കും യോഗ്യത നേടിയ പുരുഷ അപേക്ഷകർക്കായാണ് റാലി.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം.

ADVERTISEMENT

സോൾജിയർ നഴ്‌സിങ് അസിസ്റ്റന്റ്/നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, ആർടി ജെസിഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മിഷൻഡ് ഓഫിസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്ക് കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നു ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കും ഈ റാലിയിൽ പങ്കെടുക്കാം.ഷോർട് ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ റജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ചിട്ടുണ്ട്. പഴ്സനൽ ലോഗിൻ വഴിയും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

English Summary:

Agniveer Recruitment