യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 1500 ഒഴിവ്. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്–1വിഭാഗം തസ്തികയാണ്. കേരളത്തിൽ 100 ഒഴിവുണ്ട്. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 നവംബർ 13 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 1500 ഒഴിവ്. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്–1വിഭാഗം തസ്തികയാണ്. കേരളത്തിൽ 100 ഒഴിവുണ്ട്.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 നവംബർ 13 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) വേണം.

ADVERTISEMENT

∙പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2024 ഒക്ടോബർ 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

∙ശമ്പളം: 48,480-85,920.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ/ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ അടിസ്ഥാനത്തിൽ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും. കൂടാതെ 30 മിനിറ്റ് ദൈർഘ്യമുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയും (ഇംഗ്ലിഷ് ലാംഗ്വേജ്–ലെറ്റർ റൈറ്റിങ്, എസ്സേ) നടത്തും. പ്രാദേശികഭാഷാ പരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റും നടത്തും. പത്ത് അല്ലെങ്കിൽ 12–ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.

∙പരീക്ഷാകേന്ദ്രങ്ങൾ: സംസ്‌ഥാനത്ത് ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

ADVERTISEMENT

∙അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനിൽ ഫീസ് അടയ്ക്കാം.

∙ഓൺലൈൻ അപേക്ഷ: www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാനിർദേശങ്ങൾ വെബ്‌സൈറ്റിൽ. 

English Summary:

Union Bank : Local Bank Officer Opportunity