ഒരു ലക്ഷത്തിനടുത്ത് ശമ്പളത്തിൽ ഒരു വർഷ പരിശീലനം; തുടർന്ന് സ്ഥിരനിയമനം, അവസരം കേരളത്തിലും
ഒരു ലക്ഷം രൂപ ശമ്പളത്തിൽ ട്രെയിനിയാകാൻ അവസരം ലഭിച്ചാലോ? പരിശീലനത്തിനു ശേഷം ലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരനിയമനവും. പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ 802 ട്രെയിനി ഒഴിവിലാണ് ഈ സുവർണാവസരം. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 ഒഴിവുണ്ട്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം.

ഒരു ലക്ഷം രൂപ ശമ്പളത്തിൽ ട്രെയിനിയാകാൻ അവസരം ലഭിച്ചാലോ? പരിശീലനത്തിനു ശേഷം ലക്ഷം രൂപ ശമ്പളത്തിൽ സ്ഥിരനിയമനവും. പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ 802 ട്രെയിനി ഒഴിവിലാണ് ഈ സുവർണാവസരം. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 ഒഴിവുണ്ട്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
∙ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): 70% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ്ങിൽ (ഇലക്ട്രിക്കൽ) 3 വർഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി).
∙ഡിപ്ലോമ ട്രെയിനി (സിവിൽ): 70% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി).
∙ജൂനിയർ ഒാഫിസർ ട്രെയിനി (എച്ച്ആർ): 60% മാർക്കോടെ ബിബിഎ/ ബിബിഎം/ ബിബിഎസ്.
∙ജൂനിയർ ഒാഫിസർ ട്രെയിനി (എഫ് ആൻഡ് എ): ഇന്റർ സിഎ/ഇന്റർ സിഎംഎ.
∙അസിസ്റ്റന്റ് ട്രെയിനി (എഫ് ആൻഡ് എ): 60% മാർക്കോടെ ബികോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി).
∙പ്രായപരിധി: 27.
∙ശമ്പളം: അസിസ്റ്റന്റ് ട്രെയിനി-പരിശീലനസമയത്ത് 21,500-74,000 രൂപയും തുടർന്ന് 22,000-85,000 ശമ്പളത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനവും; ഡിപ്ലോമ ട്രെയിനി, ജൂനിയർ ഒാഫിസർ ട്രെയിനി-പരിശീലനസമയത്ത് 24,000-1,08,000 രൂപയും തുടർന്ന് 25,000-1,17,500 ശമ്പളത്തിൽ ജൂനിയർ എൻജിനീയർ/ജൂനിയർ ഒാഫിസർ തസ്തികകളിൽ നിയമനവും.
∙ഫീസ്: അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപ. മറ്റു തസ്തികകളിലേക്ക് 300 രൂപ. ഒാൺലൈനായി ഫീസടയ്ക്കാം. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. www.powergrid.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..