7438 അപ്രന്റിസ് അവസരവുമായി റെയിൽവേ; പത്താംക്ലാസ് കഴിഞ്ഞവർക്ക് ഡിവിഷൻ/ വർക്‌ഷോപ്പുകളിൽ അവസരം, ഒരു വർഷ പരിശീലനം
ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഇൗസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ വിവിധ ഡിവിഷൻ/വർക്‌ഷോപ്പുകളിൽ 5,647 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: പ്ലംബർ, കാർപെന്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഗ്യാസ് കട്ടർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫിറ്റർ,

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഇൗസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ വിവിധ ഡിവിഷൻ/വർക്‌ഷോപ്പുകളിൽ 5,647 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: പ്ലംബർ, കാർപെന്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഗ്യാസ് കട്ടർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, പൈപ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ടിഗ്/മിഗ് വെൽഡർ, സ്ട്രക്ചറൽ വെൽഡർ, സിഎൻസി പ്രോഗ്രാമർ കം ഒാപ്പറേറ്റർ, ഒാപ്പറേറ്റർ പിഎൽസി സിസ്റ്റം, മെക്കാനിക് (സെൻട്രൽ എസി/ പായ്ക്കേജ് എസി), ഇലക്ട്രിക്കൽ മെക്കാനിക്, മെയിന്റനൻസ് മെക്കാനിക്, ഒാപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾ, മെക്കാനിക് അഡ്വാൻസ്ഡ് മെഷിൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്, ലൈൻമാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), കാഡ് കം ഒാപ്പറേറ്റർ കം പ്രോഗ്രാമർ, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ), ബിൽഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, സാനിറ്ററി ഹാർഡ്‌വെയർ ഫിറ്റർ, അഡ്വാൻസ് വെൽഡർ, ജിഗ്സ് ആൻഡ് ഫിക്ചേഴ്സ് മേക്കർ, ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് (നോൺ കൺവെൻഷനൽ പവർ ജനറേഷൻ, ബാറ്ററി ആൻഡ് ഇൻവെർട്ടർ), മെക്കാനിക് മെക്കാനിക്കൽ മെയിന്റനൻസ് (ഇൻഡസ്ട്രിയൽ ഒാട്ടമേഷൻ), മെക്കാനിക് ഇലക്ട്രിക്കൽ മെയിന്റനൻസ് (ഇൻഡസ്ട്രിയൽ ഒാട്ടമേഷൻ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ (പതോളജി, റേഡിയോളജി).
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്–ഐടിഐ (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).
∙മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ (പതോളജി, റേഡിയോളജി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം.
∙പ്രായം: 15–24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: ചട്ടപ്രകാരം.
∙ഫീസ്: 100. ഒാൺലൈനായി ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഇബിസി, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
നോർത്ത് വെസ്റ്റേൺ റെയിൽവേ: 1791 അപ്രന്റിസ്
ജയ്പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/വർക്‌ഷോപ്പുകളിൽ 1,791 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ട്രേഡുകൾ: ഇലക്ട്രിക്കൽ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, പവർ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക്കൽ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, എസ് ആൻഡ് ടി, സി ആൻഡ് ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനിസ്റ്റ്.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙സ്റ്റൈപെൻഡ്: ചട്ടപ്രകാരം.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ.
∙ഫീസ്: 100. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം. www.rrcjaipur.in