സി–ഡാക്കിൽ വമ്പൻ അവസരം; കൊച്ചി, തിരുവനന്തപുരം സെന്ററുകളിലും ഒഴിവ്, ഒാൺലൈനായി അപേക്ഷിക്കാം
Mail This Article
സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC) കീഴിൽ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, നോയിഡ, പട്ന, പുണെ, കൊൽക്കത്ത, ഗുവാഹത്തി സെന്ററുകളിലായി 921 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കൊച്ചിയിലും തിരുവനന്തപുരത്തുമായി 40 ഒഴിവുണ്ട്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 5 വരെ.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ അവസരങ്ങൾ, യോഗ്യത, പ്രായം:
∙ പ്രോജക്ട് അസോഷ്യേറ്റ് (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക് മെക്കാനിക്കൽ, ഒരു വർഷ പരിചയം; 45.
∙ പ്രോജക്ട് അസോഷ്യേറ്റ് (ഫ്രഷർ): ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ); 30.
∙ പ്രോജക്ട് എൻജിനീയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ബന്ധപ്പെട്ട വിഭാഗത്തിൽ പിജി; 1-4 വർഷ പരിചയം; 45.
∙ പ്രോജക്ട് എൻജിനീയർ (ഫ്രഷർ): ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/ എംടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി; 30.
∙ പ്രാജക്ട് മാനേജർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/എംടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി, 9 വർഷ പരിചയം; 56.
∙ സീനിയർ പ്രോജക്ട് എൻജിനീയർ: ബിഇ/ബിടെക്/തത്തുല്യം അല്ലെങ്കിൽ എംഇ/ എംടെക്/തത്തുല്യം അല്ലെങ്കിൽ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ പിജി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.cdac.in