നേവൽ ഡോക്‌യാഡ് സ്കൂളിൽ അപ്രന്റിസ് അവസരം; 275 ഒഴിവിൽ വിജ്ഞാപനം, അപേക്ഷ ജനുവരി 2 വരെ
ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്‌യാഡ് അപ്രന്റിസസ് സ്കൂളിലെ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 275 ഒഴിവുണ്ട്. ജനുവരി 2 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക്-ഡീസൽ, മെഷിനിസ്റ്റ്, മെക്കാനിക് (സെൻട്രൽ എസി പ്ലാന്റ്, ഇൻഡസ്ട്രിയൽ

ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്‌യാഡ് അപ്രന്റിസസ് സ്കൂളിലെ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 275 ഒഴിവുണ്ട്. ജനുവരി 2 വരെ അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക്-ഡീസൽ, മെഷിനിസ്റ്റ്, മെക്കാനിക് (സെൻട്രൽ എസി പ്ലാന്റ്, ഇൻഡസ്ട്രിയൽ കൂളിങ് ആൻഡ് പാക്കേജ് എയർ കണ്ടീഷനിങ്), ഫൗൺട്രിമാൻ, ഫിറ്റർ, പൈപ് ഫിറ്റർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഇലക്ട്രിഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), പെയിന്റർ, മെക്കാനിക് മെക്കട്രോണിക്സ്, കംപ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി).
∙പ്രായം: 2011 മേയ് 2 നോ അതിനു മുൻപോ ജനിച്ചവർ.
∙സ്‌റ്റൈപൻഡ്: 7700-8050.
അപേക്ഷകർ www.apprenticeshipindia.gov.inൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഒൗട്ടും ബന്ധപ്പെട്ട രേഖകളും ഈ വിലാസത്തിൽ അയയ്ക്കണം. The Officer-in-Charge (for Apprenticeship), Naval Dockyard Apprentices School, VM Naval Base SO, PO, Visakhapatnam-530 014, Andhra Pradesh. വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.