യൂക്കോ ബാങ്കിൽ 250 ഓഫിസർ അവസരം; ബിരുദക്കാർക്ക് അപേക്ഷിക്കാം, കേരളത്തിൽ 15 ഒഴിവ്

യൂക്കോ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 250ഒഴിവ്. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്–1വിഭാഗം തസ്തികയാണ്.കേരളത്തിൽ 15 ഒഴിവുണ്ട്. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2025 ജനുവരി 1 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ

യൂക്കോ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 250ഒഴിവ്. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്–1വിഭാഗം തസ്തികയാണ്.കേരളത്തിൽ 15 ഒഴിവുണ്ട്.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2025 ജനുവരി 1 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) വേണം.
∙പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2025 ജനുവരി 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.
∙ശമ്പളം: 48,480-85,920.
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനത്തിൽ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും. പ്രാദേശികഭാഷാ പരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റും നടത്തും. പത്ത് അല്ലെങ്കിൽ 12–ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
∙പരീക്ഷാകേന്ദ്രങ്ങൾ: സംസ്‌ഥാനത്ത് ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.
∙അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനിൽ ഫീസ് അടയ്ക്കാം.
∙ഓൺലൈൻ അപേക്ഷ: www.ucobank.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാനിർദേശങ്ങൾ വെബ്‌സൈറ്റിൽ.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..