കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ 409 സൂപ്പർവൈസർ ട്രെയിനി/ മാനേജർ ഒഴിവ്

Mail This Article
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിൽ എൻജിനീയർ/ സൂപ്പർവൈസർ ട്രെയിനിയുടെ 400 ഒഴിവ്. ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത.
∙ എൻജിനീയർ ട്രെയിനി (മെക്കാനിക്കൽ- 70, ഇലക്‌ട്രിക്കൽ-25, സിവിൽ- 25, ഇലക്ട്രോണിക്സ്- 20, കെമിക്കൽ-5, മെറ്റലർജി-5): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക് അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റർ ബിരുദം അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം.
∙ സൂപ്പർവൈസർ ട്രെയിനി (മെക്കാനിക്കൽ- 140, ഇലക്‌ട്രിക്കൽ-55, സിവിൽ- 35, ഇലക്ട്രോണിക്സ്- 20): 65% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് 60% മാർക്ക് മതി).
∙ തിരഞ്ഞെടുപ്പ്: സിബിടി (കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്) മുഖേന.
9 ജനറൽ മാനേജർ
ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിന്റെ ഡൽഹി കോർപറേറ്റ് ഒാഫിസിൽ ജനറൽ മാനേജർ/ അഡിഷനൽ ജനറൽ മാനേജർ, ജനറൽ മാനേജർ (ലോ) തസ്തികകളിലായി 9 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. www.careers.bhel.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..