ടിഎച്ച്ഡിസി ഇന്ത്യയിൽ 129 റഗുലർ നിയമനം; ശമ്പളം 50,000 നും 1,60,000 നും ഇടയിൽ, ഒാൺലൈനായി അപേക്ഷിക്കാം

Mail This Article
129 എൻജിനീയർ/ എക്സിക്യൂട്ടീവ്
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് തസ്തികകളിലായി 129 റഗുലർ ഒഴിവ്. മാർച്ച് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത
∙എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ്.
∙എൻജിനീയർ (ജിയോളജി ആൻഡ് ജിയോടെക്നിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ എംഎസ്‌സി/എംടെക്.
∙എൻജിനീയർ (എൻവയൺമെന്റ്): എംടെക് എൻവയൺമെന്റ് എൻജിനീയറിങ്.
∙എൻജിനീയർ (മൈനിങ്): മൈനിങ് എൻജിനീയറിങ് ബിരുദം, മാനേജേഴ്സ് സർട്ടിഫിക്കറ്റ് ഇൻ കോൾ.
∙എക്സിക്യൂട്ടീവ് (എച്ച്ആർ): എംബിഎ/ പിജി/ പിജി ഡിപ്ലോമ/ എംഎസ്ഡബ്ല്യു/ എംഎച്ച്ആർഒഡി.
∙എക്സിക്യൂട്ടീവ് (ഫിനാൻസ്): സിഎ/ സിഎംഎ.
∙എൻജിനീയർ ഫോർ വിൻഡ് പവർ പ്രോജക്ട്: ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ്.
∙പ്രായപരിധി: 30.
∙ശമ്പളം: 50,000-1,60,000.
സർവേയർ, ഒാവർമാൻ, ഒാഫിസർ ട്രെയിനി
ജൂനിയർ മൈൻ സർവേയർ, ജൂനിയർ ഒാവർമാൻ, ജൂനിയർ ഒാഫിസർ ട്രെയിനി (ഗെസ്റ്റ് ഹൗസ്) തസ്തികകളിലെ 15 ഒഴിവിലും അവസരം. റഗുലർ നിയമനം. മാർച്ച് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.thdc.co.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..