ഫയർമാൻ റാങ്ക് ലിസ്റ്റിൽ 1131 പേർ
∙426 ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്
∙426 ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്
∙426 ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്
ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 806, സപ്ലിമെന്ററി ലിസ്റ്റിൽ 325 എന്നിങ്ങനെ 1131 പേരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 426 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കുള്ള അപേക്ഷ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം നൽകണം.
∙മുൻ ലിസ്റ്റിൽ നിന്ന് 443 നിയമന ശുപാർശ
ഫയർമാൻ (ട്രെയിനി) മുൻ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചത് 443 പേർക്ക്. 2018 ഡിസംബർ 17നായിരുന്നു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. അവസാന നിയമന ശുപാർശ 2019 ഡിസംബർ 20ന്.
ഏറ്റവും പുതിയ നിയമന വിവരങ്ങൾ: ഓപ്പൺ െമറിറ്റ്–379, എസ്‌സി–സപ്ലിമെന്ററി 17, എസ്ടി–സപ്ലിമെന്ററി 10, മുസ്‌ലിം–511, എൽസി/എഐ–577, ഒബിസി–388, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–402.