∙2020 ൽ പിഎസ്‌സി നടത്തിയ എൽപിഎസ്എ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് തിരുവനന്തപുരം സ്വദേശി ദേവി എൽ ചന്ദ്രൻ

∙2020 ൽ പിഎസ്‌സി നടത്തിയ എൽപിഎസ്എ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് തിരുവനന്തപുരം സ്വദേശി ദേവി എൽ ചന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙2020 ൽ പിഎസ്‌സി നടത്തിയ എൽപിഎസ്എ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് തിരുവനന്തപുരം സ്വദേശി ദേവി എൽ ചന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠിനാധ്വാനത്തോടൊപ്പം അല്പം വാശിയും കൂടെക്കൂട്ടിയാണ് ദേവി.എൽ.ചന്ദ്രൻ സർക്കാർ ജോലിയെന്ന തന്റെ വലിയ സ്വപ്നത്തിലേക്കു നടന്നു കയറിയത്. ഒന്നാം റാങ്കെന്ന നേട്ടത്തിലേക്കെത്താൻ സീറോയിൽ നിന്നായിരുന്നു തന്റെ തുടക്കമെന്ന് ദേവി പറയുന്നു. 2020 ൽ പിഎസ്‌സി നടത്തിയ എൽപിഎസ്എ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മീപുരം സ്വദേശി ദേവി എൽ ചന്ദ്രൻ.

 

പിഎസ്‌സി പരീക്ഷയെഴുതാനുള്ള പ്രചോദനങ്ങൾ എന്തെല്ലാമായിരുന്നു?

പരീക്ഷയുടെ വ്യക്തമായ സിലബസ് മനസ്സിലുണ്ടാകണം. വാശിയോടെ പഠിക്കണം. ഒന്നുമറിയില്ലെന്ന ചിന്ത മാറ്റിവയ്ക്കണം. കഠിനാധ്വാനം ചെയ്യാൻ തയാറാണെങ്കിൽ പഠിക്കാൻ വൈകിപ്പോയെന്ന ചിന്തയുടെ ആവശ്യമേയില്ല

പതിനെട്ട് വയസ്സ് മുതൽ പിഎസ്‌സി പരീക്ഷ എഴുതിത്തുടങ്ങി. കാര്യമായ തയാറെടുപ്പുകളൊന്നും ഇല്ലായിരുന്നു. അപേക്ഷ അയയ്ക്കും; പരീക്ഷ എഴുതും. അതുകൊണ്ട് എൽഡിസി ലിസ്റ്റിൽ പോലും ഞാൻ വന്നില്ല. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ചോദ്യങ്ങൾ കൂടി. അതോടെ നിരാശയായി. പരീക്ഷയെഴുതാൻ പോകുന്നെന്നു മറ്റുള്ളവരോടു പറയാൻ പോലും മടിയായി. വിവാഹത്തോടെ കാര്യങ്ങൾ മാറി. സർക്കാർ ജോലിക്കാരനായ ഭർത്താവ് കിഷോർ പ്രോത്സാഹിപ്പിച്ചു. സ്കൂളിലെ താൽക്കാലിക അധ്യാപികയുടെ ജോലി മതിയാക്കി പോത്തൻകോടുള്ള ദിശ പിഎസ്‌സി കോച്ചിങ് സെന്ററിൽ ചേർന്നു. ക്രമമായ ഒരു പഠനരീതി അവിടെനിന്നാണ് കിട്ടിയത്. കോവിഡ് കാലത്ത് പരിശീലനം ഒാൺലൈൻ ക്ലാസിലേക്കു ചുരുങ്ങി. ഒരു വർഷം ശരിക്കും കഠിനപ്രയത്നം ചെയ്തു. കൂട്ടുകാരികളുമായി കംബയ്ൻഡ് സ്റ്റഡി തുടങ്ങി.  

 

പിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

ADVERTISEMENT

പിഎസ്‌സി തയാറെടുപ്പിനെ ഗൗരവമായി കാണാൻ തുടങ്ങിയതോടെ പരീക്ഷയുടെ സ്വഭാവം മനസ്സിലാക്കി പഠിക്കാൻ തീരുമാനിച്ചു. അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള മലയാളം പാഠപുസ്തകങ്ങൾ ശേഖരിച്ചു. സുഹൃത്തുക്കൾ വഴി കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുവരെ ടെക്സ്റ്റുകൾ കൊണ്ടുവന്നു. പാഠപുസ്തകങ്ങളിലുള്ളത് ഒന്നുപോലും വിടാതെ പഠിച്ചു. സയൻസ് വിഷയങ്ങളിൽ കോച്ചിങ് ക്ലാസിൽ നിന്നുള്ള പരിശീലനം കൂടുതൽ ഉപകാരപ്രദമായി. കോളജിൽ മലയാളമായിരുന്നു പ്രധാന വിഷയം. അതുകൊണ്ട് മാത്‌സ് ഏറെ കുഴപ്പിച്ചു. കാണാതെ പഠിക്കാനും കഴിയില്ല. അതിനാൽ കൂടുതൽ സമയം മാത്‌സ് ചെയ്തു പഠിക്കാനെടുത്തു.

പഠിക്കാൻ അത്ര മിടുക്കിയല്ലായിരുന്നു. പഠിക്കുന്നതെല്ലാം ഒാർത്തു വയ്ക്കാനും കഴിഞ്ഞിരുന്നില്ല. അതിനൊരു പരിഹാരവും കണ്ടെത്തി. ചാർട്ട് പേപ്പറുകൾ വാങ്ങി പ്രയാസമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി അടുക്കളയിലും പെട്ടെന്ന് കാണുന്നിടത്തെല്ലാം ഒട്ടിച്ചു വച്ചു. വീട്ടുജോലിയ്ക്കിടയിൽ അവ മനപ്പാഠമാക്കി. പാഠപുസ്തകങ്ങൾ തന്നെയായിരുന്നു പ്രധാന പഠന സ്രോതസ്.

 

പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കു കൊടുക്കാനുള്ള ടിപ്സ് എന്തൊക്കെയാണ്?

ഒാരോ പരീക്ഷയും അറിഞ്ഞുപഠിക്കുക. വ്യക്തമായ സിലബസ് നമ്മുടെ മനസ്സിലുണ്ടാകണം. വാശിയോടെ പഠിക്കണം. ഒന്നുമറിയില്ലെന്ന ചിന്ത മാറ്റിവയ്ക്കണം. കഠിനാധ്വാനം ചെയ്യാൻ തയാറാണെങ്കിൽ പഠിക്കാൻ വൈകിപ്പോയെന്ന ചിന്തയുടെ ആവശ്യമേയില്ല.

 

വിദ്യാഭ്യാസം, കുടുംബം?

ടിടിസി കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ബി.എ മലയാളം പൂർത്തിയാക്കി. തുടർന്ന് പോത്തൻകോട് സ്കൂളിൽ താൽക്കാലിക അധ്യാപികയായി. ഇപ്പോൾ തോന്നയ്ക്കൽ എൽപി സ്കൂളിൽ അധ്യാപികയാണ്. അച്ഛൻ ചന്ദ്രശേഖരൻ, അമ്മ ലത. അനിയത്തി ഒമാനിൽ നഴ്സാണ്. ഭർത്താവ് കിഷോർ സിവിൽ പൊലീസ് ഒാഫിസറാണ്. മകൻ ഗൗതം ദേവ് ആറാം ക്ലാസിൽ പഠിക്കുന്നു.

Show comments