VSSC ഫയർമാൻ പരീക്ഷ: ക്രമക്കേട് നടന്നിട്ടില്ലെന്ന് പൊലീസ്; കായികപരീക്ഷ ഡിസംബറിൽ
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഫയർമാൻ പരീക്ഷയിൽ ക്രമക്കേടു നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഹരിയാനക്കാർക്ക് തട്ടിപ്പുസംഘവുമായി ബന്ധമില്ലെന്നും തലസ്ഥാനനഗരത്തിലെ പരീക്ഷാകേന്ദ്രത്തിൽ ഇവർ തന്നെയാണു പരീക്ഷ എഴുതിയതെന്നും സിറ്റി പൊലീസ് കമ്മിഷണർ

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഫയർമാൻ പരീക്ഷയിൽ ക്രമക്കേടു നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഹരിയാനക്കാർക്ക് തട്ടിപ്പുസംഘവുമായി ബന്ധമില്ലെന്നും തലസ്ഥാനനഗരത്തിലെ പരീക്ഷാകേന്ദ്രത്തിൽ ഇവർ തന്നെയാണു പരീക്ഷ എഴുതിയതെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു വിഎസ്‌എസ്‌സി അധികൃതർക്കു റിപ്പോർട്ട് സമർപ്പിച്ചു.
ആൾമാറാട്ടമോ കോപ്പിയടിയോ നടന്നിട്ടില്ലെന്നു വ്യക്തമായതോടെ കായികക്ഷതാ പരീക്ഷ നടത്താൻ വിഎസ്എസ്‌സി തീരുമാനിച്ചു. ഡിസംബർ 4 മുതൽ 7 വരെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണു പരീക്ഷ. ഇതു സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർഥികളുടെ മൊബൈൽ ഫോൺ നമ്പറുകളിലേക്ക് അയച്ചുതുടങ്ങി.
സംശയത്തിന്റെ തുടക്കം ടെക്നിഷ്യൻ പരീക്ഷയിൽ
രാജ്യവ്യാപകമായി വിഎസ്എസ്‌സി നടത്തിയ ടെക്നിഷ്യൻ (ഇലക്ട്രിഷ്യൻ ഗ്രേഡ് ബി) പരീക്ഷയിൽ ക്രമക്കേടു നടത്തി പിടിയിലായ ഹരിയാന സംഘം ഫയർമാൻ പരീക്ഷയിലും കയറിപ്പറ്റിയിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് തുടർനടപടികൾ നിർത്തിവച്ചത്. തുടർന്നു ടെക്നിഷ്യൻ പരീക്ഷ റദ്ദാക്കി. പട്ടം സെന്റ് മേരീസ് സ്കൂളിലും വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും പരീക്ഷയെഴുതിയ ഹരിയാന സ്വദേശികൾ പിടിയിലായി. ഹൈടെക് കോപ്പിയടി നടത്തിയ ഈ സംഘം ഒഡീഷയിലും പരീക്ഷാ ക്രമക്കേട് നടത്തിയതായി പിന്നീടു കണ്ടെത്തി.
തട്ടിപ്പുസംഘത്തിലെ ഭൂരിഭാഗം പേരും ഹരിയാനയിലെ ജിൻഡ് ജില്ലക്കാരായിരുന്നു. ഫയർമാൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 408 പേരിൽ ജിൻഡ് ജില്ലക്കാരടക്കം 8 ഹരിയാനക്കാർ ഉണ്ടായിരുന്നു എന്നതാണ് സംശയത്തിന് ഇടയാക്കിയത്. കമ്മിഷണറുടെ മേൽനോട്ടത്തിലുള്ള സംഘം ഹരിയാനയിലെത്തി സമഗ്ര അന്വേഷണം നടത്തിയിരുന്നു.