എൽപി, യുപി ടീച്ചറാകാൻ അപേക്ഷകരുടെ നീണ്ട ക്യൂ
കഴിഞ്ഞ വർഷം അവസാനം പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ച എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ അപേക്ഷകരുടെ എണ്ണത്തിൽ കുതിച്ചുകയറ്റം. എൽപിഎസ്ടിക്ക് ആകെ 53,464 പേരും യുപിഎസ്ടിക്ക് 1,56,584 പേരുമാണ് അപേക്ഷിച്ചത്. എൽപിഎസ്ടിക്ക് 14 ജില്ലയിലുമായി 18,009 അപേക്ഷകർ വർധിച്ചപ്പോൾ യുപിഎസ്ടിയിൽ വർധിച്ചത് 49,327 അപേക്ഷകർ.

എല്ലാ ജില്ലയിലും അപേക്ഷകരുടെ എണ്ണത്തിൽ വർധന ഉണ്ടായി. രണ്ടു തസ്തികയിലും ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയത് മലപ്പുറം ജില്ലയിലാണ്. എൽപിഎസ്ടിക്ക് 11,787 പേരും യുപിഎസ്ടിക്ക് 29,523 പേരുമാണ് മലപ്പുറത്ത് അപേക്ഷ നൽകിയത്. എൽപിഎസ്ടിയിൽ ഏറ്റവും കുറവ് അപേക്ഷ ലഭിച്ചത് ഇടുക്കി ജില്ലയിൽ–1352. യുപിഎസ്ടിക്ക് പത്തനംതിട്ട ജില്ലയിലാണ് അപേക്ഷകർ കുറവ്–3407. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കെ–ടെറ്റ് നേടിയവരുടെ എണ്ണത്തിൽ വന്ന വർധനയാണ് ഇത്തവണ അപേക്ഷകരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഡിസംബറിൽ നടത്തിയ കെ–ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും അവസാന തീയതിക്കകം ഫലം വരുമെന്ന പ്രതീക്ഷയിൽ ധാരാളം പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും അറിയുന്നു.