ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയുടെ കായികക്ഷമതാ പരീക്ഷയിൽ തോറ്റവരുടെയും പങ്കെടുക്കാത്തവരുടെയും റജിസ്റ്റർ നമ്പർ ഉൾപ്പെടുത്തി പിഎസ്‌സി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം അതീവഗൗരവമുള്ളതാണ്. ‘ക്ലരിക്കൽ പിഴവ്’ പെട്ടെന്നു കണ്ടെത്തിയെന്നും തിരുത്തിയ ലിസ്റ്റ് പുറത്തിറക്കിയെന്നും അതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയുടെ കായികക്ഷമതാ പരീക്ഷയിൽ തോറ്റവരുടെയും പങ്കെടുക്കാത്തവരുടെയും റജിസ്റ്റർ നമ്പർ ഉൾപ്പെടുത്തി പിഎസ്‌സി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം അതീവഗൗരവമുള്ളതാണ്. ‘ക്ലരിക്കൽ പിഴവ്’ പെട്ടെന്നു കണ്ടെത്തിയെന്നും തിരുത്തിയ ലിസ്റ്റ് പുറത്തിറക്കിയെന്നും അതിൽ അസ്വാഭാവികതയില്ലെന്നും പൊതുവിൽ പറയാമെങ്കിലും, ഉദ്യോഗാർഥികളുടെയും പൊതുസമൂഹത്തിന്റെയാകെയും സംശയങ്ങൾക്കതീതമായി നിലനിൽക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാപനത്തിന് സംഭവിക്കാൻ പാടില്ലാത്ത കൈത്തെറ്റു തന്നെയാണിത്; പ്രത്യേകിച്ച് സബ് ഇൻസ്പെക്ടർ പോലെയുള്ള സുപ്രധാന തസ്തികയിൽ.

സബ് ഇൻസ്പെക്ടർമാരുടെ 5 തസ്തികയിലേക്കാണു പിഎസ്‌സി പൊതുവായി തിരഞ്ഞെടുപ്പു നടത്തിയത്. പ്രലിമിനറി, മെയിൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇതിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾ ജയിച്ചവരുടെ ലിസ്റ്റുകൾ വന്നശേഷം അതിൽ യോഗ്യത നേടിയവർക്കായി നടത്തിയതാണ് കായികക്ഷമതാ പരീക്ഷ. ഇതിൽ ആംഡ് പൊലീസ് ബറ്റാലിയൻ എസ്ഐ തസ്തികയുടെ ലിസ്റ്റ് തയാറാക്കിയപ്പോഴാണു പിഴവു സംഭവിച്ചത്.

ADVERTISEMENT

കായികപരീക്ഷയിൽ പരാജയപ്പെട്ടവരുടെയും പങ്കെടുക്കാത്തവരുടെയും റജിസ്റ്റർ നമ്പരുകൾ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു. തെറ്റു മനസ്സിലാക്കിയ പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റ് പിൻവലിക്കുകയും പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കിലും, യഥാർഥ വിജയികളുടെ പട്ടികയിൽ അനർഹർ കടന്നുകൂടിയത് എങ്ങനെയെന്ന ചോദ്യം ബാക്കിയാണ്. വിവിധ ഘട്ടങ്ങളായി വ്യത്യസ്ത ഉദ്യോഗസ്ഥർ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് പിഎസ്‌സിയുടെ ഓരോ ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥർവരെ കണ്ട് ബോധ്യപ്പെട്ടു തയാറാക്കുന്ന ലിസ്റ്റിൽ പിഴവുകൾ കടന്നുകൂടുന്നത് അംഗീകരിക്കാനാവില്ല.

സമാനരീതിയിൽ മുൻപും ചില ലിസ്റ്റുകൾ പിൻവലിച്ച് പുതിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കെഎഎസ് റാങ്ക് ലിസ്റ്റ് തയറാക്കിയശേഷം വാർത്താസമ്മേളനം വിളിച്ച് മുൻനിര റാങ്കുകാരുടെ പേരുകൾ ചെയർമാൻ പ്രഖ്യാപിച്ചപ്പോഴും തെറ്റുകൾ കടന്നുകൂടിയിരുന്നു.

ADVERTISEMENT

പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ കാരണമാകുന്നവയാണ് ഇത്തരം പിഴവുകൾ. അനർഹരെ ഒഴിവാക്കാൻ പരമാവധി സുതാര്യത പുലർത്താൻ പിഎസ്‍സി ശ്രമിക്കുമ്പോഴും, അപൂർവമായി സംഭവിക്കുന്ന ഇത്തരം സംഭവങ്ങൾ അതിന്റെയെല്ലാം ശോഭ കെടുത്തുന്നു. പ്രസിദ്ധീകരിച്ച ലിസ്റ്റ് പിൻവലിച്ച് തിരുത്തി പ്രസിദ്ധീകരിക്കുന്നതുപോലുള്ള നാണക്കേടുകൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലുകൾ നടത്താനും പഴുതടച്ച സംവിധാനങ്ങളും ഒരുക്കാനും പിഎസ്‌സി തയാറാകണം. 

English Summary:

Armed Sub Inspector Shortlist News Updates Thozhilveedhi