സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 1584 പേർ; ഒഴിവ് 25 മാത്രം
സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 770, സപ്ലിമെന്ററി ലിസ്റ്റിൽ 779, ഭിന്നശേഷി ലിസ്റ്റിൽ 35 എന്നിങ്ങനെ 1584 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ലിസ്റ്റ്

സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 770, സപ്ലിമെന്ററി ലിസ്റ്റിൽ 779, ഭിന്നശേഷി ലിസ്റ്റിൽ 35 എന്നിങ്ങനെ 1584 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷ നൽകണം.
∙സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഈഴവ–172, എസ്‌സി–100, എസ്ടി–95, മുസ്‌ലിം–148, എൽസി/എഐ–48, ഒബിസി–38, വിശ്വകർമ–37, എസ്ഐയുസി നാടാർ–13, എസ്‌സിസിസി–13, ധീവര–13, ഹിന്ദു നാടാർ–13, ഇഡബ്ല്യുഎസ്–89. ഭിന്നശേഷി: എൽവി–8, എച്ച്ഐ–8, എൽഡി/സിപി–10, എംഡി–9.
ഒഴിവ് 25 മാത്രം
ഈ തസ്തികയുടെ 25 ഒഴിവ് വിവിധ സർവകലാശാലകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് എംജി സർവകലാശാലയാണ്–12. കുറവ് കാലിക്കറ്റ് സർവകലാശാല–1. കണ്ണൂർ സർവകലാശാല 10 ഒഴിവും കേരള സർവകലാശാല 2 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം നിയമന ശുപാർശ അയയ്ക്കും.
മുൻ ശുപാർശ 1026
ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് നിയമന ശുപാർശ ലഭിച്ചത് 1026 പേർക്ക്. 2020 സെപ്റ്റംബർ 28നു നിലവിൽ വന്ന മുൻ ലിസ്റ്റ് 2023 സെപ്റ്റംബർ 27ന് അവസാനിച്ചു. അവസാന നിയമന ശുപാർശ കഴിഞ്ഞ ഡിസംബർ 16നായിരുന്നു.
നിയമനനില: ഓപ്പൺ മെറിറ്റ്–812, എസ്‌സി–സപ്ലിമെന്ററി 72, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–സപ്ലിമെന്ററി 25, എൽസി/എഐ–സപ്ലിമെന്ററി 26, വിശ്വകർമ–911, ധീവര–സപ്ലിമെന്ററി 4, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, ഹിന്ദു നാടാർ–സപ്ലിമെന്ററി 5, എസ്‌സിസിസി–സപ്ലിമെന്ററി 13. ഈഴവ, ഒബിസി വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.