സിപിഒ: ലഭ്യമായ എല്ലാ ഒഴിവും റിപ്പോർട്ട് ചെയ്തെന്ന് മുഖ്യമന്ത്രി
സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുരുഷ–വനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് എന്നിവയ്ക്കായി ആകെ 5,635 ഒഴിവാണു റിപ്പോർട്ട് ചെയ്തത്. പുരുഷൻമാരുടെ 4,325, വനിതകളുടെ

സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പുരുഷ–വനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് എന്നിവയ്ക്കായി ആകെ 5,635 ഒഴിവാണു റിപ്പോർട്ട് ചെയ്തത്. പുരുഷൻമാരുടെ 4,325, വനിതകളുടെ 744, പട്ടികജാതി–പട്ടികവർഗവിഭാഗങ്ങളുടെ 557 വീതം ഒഴിവാണു റിപ്പോർട്ട് ചെയ്തത്.
പുരുഷ വിഭാഗ റാങ്ക് ലിസ്റ്റ് 2023 ഏപ്രിൽ 13നാണു നിലവിൽ വന്നത്. പട്ടികവിഭാഗ ഒഴിവിൽ, 2017ലെ ഉത്തരവു പ്രകാരം പട്ടികവർഗ വിഭാഗ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനുള്ള 396 തസ്തികയും മുൻ റിക്രൂട്മെന്റിനെ തുടർന്നുണ്ടായ 31 ഒഴിവും ഉൾപ്പെടുന്നു.
2023ലെ ഉത്തരവുപ്രകാരം 200 വനിതാ തസ്തിക ഉൾപ്പെടെ 1,400 താൽക്കാലിക സിപിഒ ട്രെയിനി തസ്തിക കഴിഞ്ഞ ഓഗസ്റ്റിൽ ഒരു വർഷത്തേക്കു സൃഷ്ടിച്ചു. തുടർന്ന് 2024 ജൂൺ ഒന്നുവരെ ഉണ്ടാകാവുന്ന ഒഴിവുകൂടി മുൻകൂറായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു. ഇതുവഴി 1,400 തസ്തികകളിലെ നിയമന ശുപാർശയും മുൻകൂറായി ലഭിച്ചിട്ടുണ്ട്. വനിതാവിഭാഗത്തിൽ 50 എണ്ണം ഉൾപ്പെടെ 356 ഒഴിവിൽ നിയമന ശുപാർശയ്ക്കു നടപടി പുരോഗമിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.