വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. നോർക്ക റൂട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ എച്ച്ആർഡി അറ്റസ്റ്റേഷനു സമർപ്പിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജ സീൽ ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

നോർക്ക റൂട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ എച്ച്ആർഡി അറ്റസ്റ്റേഷനു സമർപ്പിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജ സീൽ ഉപയോഗിച്ച് അറ്റസ്റ്റേഷൻ നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണു മുന്നറിയിപ്പ്. ഏജൻസികളും ഇടനിലക്കാരും വഴി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതു നിയമവിരുദ്ധമാണ്. വ്യാജ അറ്റസ്റ്റേഷൻ കണ്ടുപിടിക്കുന്ന സാഹചര്യത്തിൽ ജോലിനഷ്ടത്തിനൊപ്പം നിയമനടപടിക്കും സാധ്യതയുള്ളതിനാൽ അപേക്ഷകർ ജാഗ്രത പാലിക്കണം.

ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താൻ കേന്ദ്ര–കേരള സർക്കാരുകൾ അധികാരപ്പെടുത്തിയ ഏക സ്ഥാപനമാണു നോർക്ക റൂട്സ്. വിദ്യാഭ്യാസ വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷൻ, എംഇഎ (മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ, അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്സ് വഴി ലഭ്യമാണ്. ഇതിനു നോർക്ക റൂട്സ് മറ്റേതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ചുമതലപ്പെടുത്തിയിട്ടില്ല. ഉദ്യോഗാർഥികൾക്കു നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ ഈ സേവനങ്ങൾ ലഭ്യമാണ്.

വിവരങ്ങൾക്ക്: 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91-8802 012 345 (വിദേശത്തു നിന്ന് മിസ്സ്ഡ് കോൾ സർവീസ്)

English Summary:

Fake Attestation NORKA news updates Thozhilveedhi