ഒൻപതു കേസുകളിൽ പ്രതി; മാനസാന്തരം വന്ന യുവാവ് ഇനി പൊലീസ് കോൺസ്റ്റബിൾ
ഒൻപതു കേസുകളിൽ പ്രതിയായിരുന്നു എന്നതിന്റെ പേരിൽ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നിഷേധിക്കപ്പെട്ട യുവാവിനു നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വൈക്കം സ്വദേശി ബിനീഷ് ബാബു നൽകിയ ഹർജിയാണു പരിഗണിച്ചത്. പുഴയിൽനിന്നു മണൽവാരി എന്നതുൾപ്പെടെയുള്ള കേസുകളാണു ഹർജിക്കാരനെതിരെയുണ്ടായിരുന്നത്. ബന്ധുക്കൾ

ഒൻപതു കേസുകളിൽ പ്രതിയായിരുന്നു എന്നതിന്റെ പേരിൽ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നിഷേധിക്കപ്പെട്ട യുവാവിനു നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വൈക്കം സ്വദേശി ബിനീഷ് ബാബു നൽകിയ ഹർജിയാണു പരിഗണിച്ചത്.
പുഴയിൽനിന്നു മണൽവാരി എന്നതുൾപ്പെടെയുള്ള കേസുകളാണു ഹർജിക്കാരനെതിരെയുണ്ടായിരുന്നത്. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസുമുണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള കേസുകളിൽ ഹർജിക്കാരനെ വിട്ടയച്ചു. മണൽവാരൽ സംബന്ധിച്ച് 2 കേസുകളിലൊഴികെയാണു വിട്ടയച്ചത്. 2 കേസുകളിൽ 1000 രൂപ പിഴയടച്ചു. കേസിൽ പ്രതിയായി 5വർഷത്തിനു ശേഷമാണു പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കു നിയമനത്തിനായി പിഎസ്‌സിയുടെ അഡ്വൈസ് 2017 ജൂലൈ 18 ന് ലഭിച്ചത്.
എന്നാൽ കേസുകളിൽ പ്രതിയായിരുന്നതിന്റെ പേരിൽ നിയമനം നിഷേധിച്ച് 2018 മാർച്ച് 23 നു സർക്കാരിന്റെ ഉത്തരവു ലഭിച്ചു. ഇത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ശരിവച്ചു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹികശ്രേണിയിൽ പിന്നിലായ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ അംഗമായ ഹർജിക്കാരന്റെ സാഹചര്യം സർക്കാർ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യങ്ങൾ പരിഗണിച്ചുവേണം ഒരാളുടെ സ്വഭാവം നിശ്ചയിക്കേണ്ടത്. എല്ലാ കേസുകളും റജിസ്റ്റർ ചെയ്തത് 5 വർഷം മുൻപാണ്. അനിശ്ചിതമായി ഒരാളെ കുറ്റക്കാരനാക്കരുതെന്നും കോടതി പറഞ്ഞു.