വിരമിക്കൽ ആനുകൂല്യങ്ങൾ താമസിപ്പിക്കരുത്: മനുഷ്യാവകാശ കമ്മിഷൻ
വിരമിച്ച ജീവനക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നൽകണമെന്നു ധാരാളം കോടതി ഉത്തരവുകൾ നിലവിലുള്ള കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭൂജല വകുപ്പ് ആലപ്പുഴ ജില്ലാ ഓഫിസിൽനിന്നു സീനിയർ ഡ്രില്ലർ ആയി 2020 ഒക്ടോബർ 31നു വിരമിച്ച ശ്യാംലാലിനു ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ

വിരമിച്ച ജീവനക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നൽകണമെന്നു ധാരാളം കോടതി ഉത്തരവുകൾ നിലവിലുള്ള കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭൂജല വകുപ്പ് ആലപ്പുഴ ജില്ലാ ഓഫിസിൽനിന്നു സീനിയർ ഡ്രില്ലർ ആയി 2020 ഒക്ടോബർ 31നു വിരമിച്ച ശ്യാംലാലിനു ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ ലഭിക്കാതിരുന്നതു സംബന്ധിച്ച കേസിലാണു കമ്മിഷന്റെ ഈ നിർദേശം.
ശ്യാംലാലിനു നിയമാനുസൃതം ലഭിക്കേണ്ട 11-ാം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിട്ടു. പരാതിക്കാരനു ഹയർ ഗ്രേഡ് പ്രമോഷൻ അനുവദിച്ചതുമായി ബന്ധപ്പെട്ടു ലഭിച്ച സ്കെയിൽ സ്പാർക്കിൽ തെറ്റായി രേഖപ്പെടുത്തിയതുകാരണമുള്ള അപാകത പരിഹരിച്ചാലുടൻ പെൻഷൻ പുതുക്കി നൽകുമെന്നു ഭൂജല വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പെൻഷൻ പുനഃക്രമീകരിച്ചു നൽകുന്നതിൽ വന്ന കാലതാമസത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.