സഹകരണ സംഘം/ബാങ്കുകളിൽ സെക്രട്ടറി, ജൂനിയർ ക്ലാർക്ക് ഉൾപ്പെടെ 200 ഒഴിവ്; വിജ്ഞാപനം മേയ് 15ന്
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് മേയ് 15നു വിജ്ഞാപനം പ്രസിദ്ധീകരിക്കും. സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലെ ഇരുനൂറോളം ഒഴിവുകളിലേക്കാണു വിജ്ഞാപനം. സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ (www.cseb.kearala.gov.in) ഒറ്റത്തവണ

സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് മേയ് 15നു വിജ്ഞാപനം പ്രസിദ്ധീകരിക്കും. സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലെ ഇരുനൂറോളം ഒഴിവുകളിലേക്കാണു വിജ്ഞാപനം.
സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ (www.cseb.kearala.gov.in) ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കി പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. നിലവിലുള്ള ഒഴിവുകൾ മേയ് 10നകം റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ സഹകരണ സംഘം/ബാങ്കുകൾക്കും പരീക്ഷാ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. അന്നുവരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളായിരിക്കും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുക.
ഉദ്യോഗാർഥികൾക്കൊപ്പം സഹകരണ സ്ഥാപനങ്ങളും ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തണമെന്നു നിർദേശമുണ്ട്. ഇതിനുള്ള യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്കു പരീക്ഷാ ബോർഡുമായി ബന്ധപ്പെടണം. സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കുള്ള സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ മുൻ വിജ്ഞാപനം കഴിഞ്ഞ ഡിസംബർ അവസാനമാണു പ്രസിദ്ധീകരിച്ചത്. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലെ 200 ഒഴിവിലേക്കാണ് അന്നു വിജ്ഞാപനം വന്നത്.