മേയ് 31ന് വിരമിക്കുന്നത് 15,000 സർക്കാർ ജീവനക്കാർ; പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ
സംസ്ഥാന സർക്കാർ സർവീസിൽനിന്ന് മേയ് 31നു വിരമിക്കുന്നത് 15,000 പേർ. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. അതുകൂടി കൂട്ടിയാൽ എണ്ണം ഇതിലും കൂടും. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും അധ്യാപകരുമാണ് വിരമിക്കുന്നവരിൽ ഏറെയും. എല്ലാ മാസങ്ങളിലും ജീവനക്കാർ വിരമിക്കാറുണ്ടെങ്കിലും മേയ് 31നു

സംസ്ഥാന സർക്കാർ സർവീസിൽനിന്ന് മേയ് 31നു വിരമിക്കുന്നത് 15,000 പേർ. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. അതുകൂടി കൂട്ടിയാൽ എണ്ണം ഇതിലും കൂടും.
സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും അധ്യാപകരുമാണ് വിരമിക്കുന്നവരിൽ ഏറെയും. എല്ലാ മാസങ്ങളിലും ജീവനക്കാർ വിരമിക്കാറുണ്ടെങ്കിലും മേയ് 31നു വിരമിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. ഈ വർഷം ആകെ 22,000 സർക്കാർ ജീവനക്കാരാണു വിരമിക്കുന്നത്.
ഒഴിവുകൾ റിപ്പോർട്ടിങ് നീട്ടരുതെന്ന് ആവശ്യം
മേയ് 31ന് 15,000 പേർ വിരമിക്കുമ്പോൾ ഇതിന് ആനുപാതികമായി എൻട്രി കേഡർ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യമുയരുന്നു. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സിവിൽ പൊലീസ് ഒാഫിസർ ഉൾപ്പെടെ പ്രധാന റാങ്ക് ലിസ്റ്റുകളെല്ലാം ഇപ്പോൾ നിലവിലുണ്ട്. എല്ലാ തസ്തികയിലും ഒഴിവു റിപ്പോർട്ട് ചെയ്യുന്നത് മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറവാണ്.
സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു മാസമായിട്ടും ഒഴിവു റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ല. മറ്റു തസ്തികകളിലും ഒഴിവു റിപ്പോർട്ട് ചെയ്യുന്നതു കുറവാണ്. വിരമിക്കുന്നവർക്കു പകരം താഴേത്തട്ടിലുള്ളവരുടെ സ്ഥാനക്കയറ്റ നടപടികൾ വേഗം പൂർത്തിയാക്കി എൻട്രി കേഡറിൽ ഉണ്ടാകുന്ന ഒഴിവുകൾ പിഎസ്‌സിക്ക് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ ആവശ്യപ്പെടുന്നത്.