സംസ്ഥാനത്തെ സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിൽ നിയന്ത്രണം വരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും. സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്കെയിലും നിശ്ചയിക്കുക. നിലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിൽ നിയന്ത്രണം വരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും.

സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്കെയിലും നിശ്ചയിക്കുക. നിലവിൽ ബാങ്കുകളുടെ പ്രവർത്തന മൂലധനം, വായ്പ, നിക്ഷേപം തുടങ്ങി ബാങ്കിന്റെ സാമ്പത്തിക കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണു ക്ലാസിഫിക്കേഷൻ. നിക്ഷേപത്തിലും മൂലധനത്തിലും നിശ്ചിത വർധന വരുത്തുന്നതുകൂടാതെ ഓഡിറ്റിങ്ങിലെ കണ്ടെത്തലുകൾ, റിപ്പോർട്ട് ചെയ്ത ക്രമക്കേടുകൾ, ബാങ്കിന്റെ വീഴ്ചകൾ തുടങ്ങിയവ‌കൂടി ഉൾപ്പെടുത്തി ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ പുനർനിർണയിക്കും. സഹകരണ നിയമത്തി(80)ന്റെ അനുബന്ധം (മൂന്ന്) ആയാണ് ഇൗ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ വരുന്നതെന്നതിനാൽ യഥാസമയം സർക്കാരിനു പുനർനിർണയം നടത്താനാകും. എല്ലാ 3 വർഷം കൂടുമ്പോഴും പുനർനിർണയം നടത്തണമെന്നാണു വ്യവസ്ഥ. എന്നാൽ 2012നുശേഷം പുനർനിർണയം നടന്നിട്ടില്ല.

ADVERTISEMENT

മാനദണ്ഡങ്ങൾ പാലിക്കുന്നതനുസരിച്ച് സൂപ്പർ ഗ്രേഡ്, സ്പെഷൽ ഗ്രേഡ്, ക്ലാസ്–5 മുതൽ ക്ലാസ് 1 വരെ എന്നിങ്ങനെയാണു തരംതിരിക്കുന്നത്.

ബാങ്കുകളുടെ ഇൗ ഗ്രേഡ് അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്െകയിലും നിശ്ചയിക്കുക. സാമ്പത്തിക വളർച്ചയില്ലായ്മയ്ക്കു പുറമേ ഓഡിറ്റിൽ പാളിച്ചകൾ കണ്ടെത്തിയാലും ഗ്രേഡ് താഴേക്കു പോകും.

ADVERTISEMENT

ഇതോടെ, ജീവനക്കാരുടെ എണ്ണത്തിലും ശമ്പള സ്കെയിലിലും കുറവു വരും. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാക്കും.

English Summary:

New grading system for co-operative banks